Home NEWS ജറുസലേം വെടിവയ്പ്പ്

ജറുസലേം വെടിവയ്പ്പ്

ശനിയാഴ്ച ജറുസലേമിൽ നടന്ന വെടിവെപ്പിന് പിന്നിൽ 13 വയസ്സുള്ള പലസ്തീൻ ബാലനാണെന്ന് ഇസ്രായേൽ പോലീസ്.

വെടിവെപ്പിനെ തുടർന്ന് ഒരു ഇസ്രായേലി പിതാവിനും മകനും ഗുരുതരമായി പരിക്കേറ്റു. ഇതിനു സാക്ഷ്യം വഹിച്ച വഴിയാത്രക്കാരുടെ വെടിയേറ്റ് അക്രമി ആശുപത്രിയിൽ ചികിത്സയിലാണ്.

കിഴക്കൻ ജറുസലേമിലെ സിനഗോഗിൽ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് സംഭവം.

ആക്രമണവുമായി ബന്ധപ്പെട്ട് 42 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version