കർഷകർ അനുഭവിക്കുന്ന നിരവധിയായ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോക്ടർ K C ജോസഫ് ആവശ്യപ്പെട്ടു. തൊടുപുഴയിൽ നടന്ന കർഷക റാലിയോട് അനുബന്ധിച്ചുള്ള മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 1964ലെയും 1993 ലേയും ഭൂ പതിവ് ചട്ടങ്ങൾ കർഷക താല്പര്യങ്ങൾക്ക് അനുസൃതമായി ഭേദഗതി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൻറെ മലയോരങ്ങളിൽ ആകെ വന്യമൃഗ ആക്രമണങ്ങളിൽ ദുരിതമനുഭവിക്കുകയാണ് കർഷകർ. പരിഷ്കൃത രാജ്യങ്ങളിലെ പോലെ ഓരോ കാട്ടിലെയും വാഹക ശേഷിക്ക് അപ്പുറമുള്ള ( Carrying Capacity ) മൃഗങ്ങളെ കള്ളിങ്ങിന്(culling ) വിധേയമാക്കുകയോ,പുനരധിപ്പിക്കുകയോ ചെയ്യണം. കാട്ടുപന്നി പോലുള്ള ഉപദ്രവകാരികളായ ജീവികളെ വർഷത്തിൽ ഒരു നിശ്ചിത സമയത്ത് ക്ഷുദ്രജീവികളായി ( vermin ) പ്രഖ്യാപിച്ച് വെടിവെച്ചു കൊല്ലുന്നതിന് അനുമതി നൽകണം.
2022 ജൂൺ മൂന്നാം തീയതിയിലെ ബഹുമാനപ്പെട്ട സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ബഫർ സോൺ വിഷയത്തിൽ മലയോര കർഷകർ അനുഭവിക്കുന്ന ഭയാശങ്കകളിൽ നിന്നും അവർക്ക് ആശ്വാസവും, ശാശ്വത മോചനവും നൽകുവാൻ സംസ്ഥാന ഗവൺമെൻറ് മുന്നോട്ടു വരുമെന്ന് പാർട്ടി പ്രത്യാശിക്കുന്നു.
കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന 13,256 ചതുരശ്ര കിലോമീറ്റർ ESA പരിധി, 8656 ചതുരശ്ര കിലോമീറ്റർ ആയി ചുരുക്കി മനുഷ്യവാസ മേഖലയെയും കൃഷിയിടങ്ങളെയും അതിൽ നിന്നും ഒഴിവാക്കി സംരക്ഷിത വനം മേഖലയെ മാത്രം ESA ആയി നിയമാനുസൃത റിപ്പോർട്ട് നൽകിയ പിണറായി ഗവൺമെന്റിന്റെ ആർജ്ജവത്വം ബഫർ സോണിന്റെ കാര്യത്തിലും എൽഡിഎഫ് ഗവർമെൻറ് പ്രകടിപ്പിക്കും.
സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ്. P C ജോസഫ് Ex M L A മുഖ്യ പ്രഭാഷണം നടത്തി. ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഫ്രാൻസിസ് തോമസ്, ട്രഷറർ കെ സി ജോസഫ്, ജോർജ് അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം M J ജോൺസൺ സമ്മേളനത്തിന് സ്വാഗതവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. ഷാജി തെങ്ങുംപിള്ളിൽ കൃതജ്ഞതയും പറഞ്ഞു
.
ജില്ലാപ്രസിഡന്റുമാരായ സിബി മൂലെപറമ്പിൽ, മാത്യൂസ് ജോർജ്, പൗലോസ് മുടക്കുംതല, പോഷക സംഘടനാ പ്രസിഡണ്ട് മാരായ ചന്ദ്രശേഖര പിള്ള, രാഖി സക്കറിയ, നേതാക്കളായ കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ കെ ഷംസുദ്ദീൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ചിപ്പ് ജോർജ് ചിറമേൽ, Dr.C T ഫ്രാൻസിസ്, ജോസ് നെല്ലിക്കുന്നേൽ, ജോസ് നാക്കുഴിക്കാട്ട്, ഷൈൻ പാറയിൽ, ലിയോ കുന്നപ്പിള്ളി, ജോസഫ് കണ്ണംകുളം, മോളി ബേബി, മിനി ജയ്സൺ എന്നിവർ സംസാരിച്ചു.
ബെന്നി എടാട്ട്, ടോജോ ജോസഫ് കല്ലറക്കൽ, ബേബി വരിക്കമാക്കൽ, ജോബി പോളക്കുളം, ആന്റോ ആൻറണി, പി വി ജോർജുകുട്ടി, ജയ്സൺ ചെമ്പോട്ടിക്കൽ, ഷിബു തലയ്ക്കൽ, ബിജു പ്രഭാകർ, ബിനോയ് തട്ടാമറ്റം , ബേബി മാണിശ്ശേരി, ജോജോ ഞരളക്കാട്ട്,, ബിജോ കൊല്ലപ്പള്ളി, ജോസഫ് ചേലപ്പുറം, ജേക്കബ് കോണിക്കൽ, സജികുമാർ കാവു വിള, ജോസഫ് പഴയിടം, ശിവദാസൻ മുട്ടം, എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി