ജനശ്രീ മിഷന്റെ പൊതിച്ചോറ് സംരംഭം ഉദ്ഘാടനം ചെയ്തു..
കരുനാഗപ്പള്ളി :ജനശ്രീ സുസ്ഥിര വികസന മിഷൻ കരുനാഗപ്പള്ളി ബ്ലോക്ക് യൂണിയൻ്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി കോൺഗ്രസ് ഓഫീസിന് മുൻവശം ആരംഭിച്ച 65 രൂപക്ക് ഒരു പൊതിച്ചോർ എന്ന സംരംഭത്തിൻ്റെ ഉദ്ഘാടനം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് എൻ.അജയകുമാർ നിർവ്വഹിച്ചു.ബോട്ട് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് LS ദാസ് ആദ്യ പൊതി ഏറ്റുവാങ്ങി.ബ്ലോക്ക് യൂണിയൻ ചെയർമാൻ എൻ.രാജു അദ്ധ്യക്ഷത വഹിച്ചു.