ബീഹാർ, രാജസ്ഥാൻ, ഒഡീഷ, ബംഗാൾ, പഞ്ചാബ്, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ അവർക്ക് വിജയിക്കാനാവില്ല
ജനങ്ങളെ രക്ഷിക്കാൻ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയിലുടനീളമുള്ള ബിജെപി ഇതര പാർട്ടികൾ ഒന്നിക്കണമെന്ന് മമത പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തു. കൊൽക്കത്തയിൽ കേന്ദ്ര സർക്കാരിനെതിരെ സംഘടിപ്പിച്ച 30 മണിക്കൂർ ധർണ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മമത ബാനർജി.
പ്രതിപക്ഷം ഒന്നിച്ചാൽ ്, 543 അംഗ ലോക്സഭയിൽ 300 ഓളം സീറ്റുകളിൽ ബിജെപിയുടെ പരാജയം ഉറപ്പുവരുത്താനാകുമെന്ന് ഉദാഹരണ സഹിതം ചൂണ്ടികാണിച്ചു. ഭാവിയിൽ അവർ എങ്ങനെ വിജയിക്കും? അവരോടു ചോദിക്ക്. കഴിഞ്ഞ ഏറ്റവു അനുകൂല സാഹചര്യത്തിലാണ് ബിജെപി അധികാരത്തിൽവന്നത്. അവർ ഇതിനകം തന്നെ അതിന്റെ ഉന്നതിയിലെത്തി, ”
പ്രതിപക്ഷ ഐക്യത്തിന്റ നേതാവ് ആരായിരിക്കുമെന്ന കാര്യം പ്രസക്തമല്ല. ഈ പോരാട്ടം രാജ്യത്തെ രക്ഷിക്കാനുള്ളതാണെന്നും മമത പറഞ്ഞു. ബിജെപിയുടെ ലോക്സഭയിലെ അംഗസംഖ്യ 130 ൽ താഴെയാക്കാൻ കഴിയുമെന്നാണ് മമത ബാനർജി സൂചിപ്പിച്ചത്. ദേശീയ ജനാധിപത്യ സഖ്യത്തിലെ 16 ഓളം ഘടകകക്ഷികൾ ബിജെപി വിട്ടെന്ന് മമത പറഞ്ഞു. ”ജനങ്ങൾ കഷ്ടപ്പെടുന്നതിനാൽ എല്ലാവരും പോയി. അവർ ഒറ്റയ്ക്ക് എന്ത് നേടും?’ മമത ചോദിച്ചു.
പഞ്ചാബിലെ ശിരോമണി അകാലിദൾ, ബിഹാറിലെ ജെഡിയു, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന ഉൾപ്പെടെ മുന്നണി വിട്ടു. ഉത്തർ പ്രദേശിലും മധ്യപ്രദേശിലുമ മാത്രമാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്.
ബീഹാർ, രാജസ്ഥാൻ, ഒഡീഷ, ബംഗാൾ, പഞ്ചാബ്, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലങ്കാന, ഡൽഹി, ജാർഖണ്ഡ് എന്നിവിടങ്ങളിൽ അവർക്ക് വിജയിക്കാനാവില്ല. ഈ ബോധ്യത്തിലാണ് ് കേന്ദ്ര ഏജൻസികളെ ദുരുപയോഗം ദുരുപയോഗം ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാവരേയും ജയിലിൽ അടയ്ക്കാൻ ആഗ്രഹിക്കുന്നത്. അതിനാൽ ഈ രാഷ്ട്രീയ പാർട്ടികൾക്ക് താഴെത്തട്ടിൽ പ്രവർത്തിക്കാനോ സംഘടിപ്പിക്കാനോ പ്രചാരണം നടത്താനോ കഴിയില്ല, ”അവർ പറഞ്ഞു. ബിജെപിയുടെ ശത്രുതക്ക് ഇരയാകാത്തവർ ആരാണുള്ളത്. അഖിലേഷ് യാദവ്, ലാലു പ്രസാദ് യാദവ്, ഉദ്ധവ് താക്കറെ , അരവിന്ദ് കെജ്രിവാൾ, ജഗൻ (മോഹൻ റെഡ്ഡി, സ്റ്റാലിൻ, കെസിആർ. എന്നിങ്ങനെ ബിജെപിയുടെ ശത്രുതക്ക് ഇരയാകാത്തവർ ഇല്ല.
എല്ലാ സീറ്റിലും ബി.ജെ.പി സ്ഥാനാർത്ഥിക്കെതിരെ ഏറ്റവും ശക്തനായ ബി.ജെ.പി ഇതര സ്ഥാനാർത്ഥി മാത്രം വന്നാൽ ബിജെപി അധികാരത്തിൽനിന്നു പുറത്താകുമെന്നും മമതാ ബാനർജി വ്യക്തമാക്കി.
നേരത്തെ വിഷയധിഷ്ടിത പിന്തുണ മാത്രമായിരുന്ന മമത ബാനർജി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതോടെയാണ് പ്രതിപക്ഷ ഐക്യത്തിനായി ശക്തമായി മുന്നോട്ടുവന്നത്.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപിയുടെ വെളിപ്പെച്ചെടുക്കൽ രാഷ്ട്രീയത്തിനെതിരെ പ്രതീകാത്മകമായി ബിജെപി ലേബൽ പതിച്ച വാഷിംങ് മെഷീനിൽ തുണി അലക്കാനിട്ടുകൊണ്ടായിരുന്നു മമത പ്രതിഷേധത്തിൽ പങ്കാളിയായത്.