Home LOCAL NEWS IDUKKI ചൊല്ല് ഓണ്‍ലൈന്‍ ക്വിസ് വിജയികള്‍ക്ക് നടന്‍ ജോജു ജോര്‍ജ് സമ്മാനം വിതരണം ചെയ്തു

ചൊല്ല് ഓണ്‍ലൈന്‍ ക്വിസ് വിജയികള്‍ക്ക് നടന്‍ ജോജു ജോര്‍ജ് സമ്മാനം വിതരണം ചെയ്തു

ഇടുക്കി : സംസ്ഥാനസര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം മേഖല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ ചൊല്ല്-വികസന ക്ഷേമ പ്രശ്നോത്തരി വിജയികള്‍ക്ക് ചലച്ചിത്ര താരം ജോജു ജോര്‍ജ് സമ്മാനം വിതരണം ചെയ്തു. 

കാല്‍വരിമൗണ്ട് ഫെസ്റ്റ് നഗരിയില്‍ നടന്ന ചടങ്ങില്‍ ഗില്‍ഗാ തങ്കച്ചന്‍, ജിനുമോന്‍ ഷാജി, കോട്ടയം ജില്ലയിലെ വിജയി ജിന്‍സി ജോസ് എന്നിവര്‍ താരത്തില്‍ നിന്ന് ഫലകവും സമ്മാനവും ഏറ്റുവാങ്ങി. ഡിസംബര്‍ 13 മുതല്‍ 23 വരെ അഞ്ചുഘട്ടങ്ങളിലായി നടന്ന പ്രശ്നോത്തരിയില്‍ 15 പേരാണ് വിജയികളായത്. ശരിയുത്തരങ്ങള്‍ അയച്ചവരില്‍ നിന്ന് ഫേസ്ബുക്ക് ലൈവായി നറുക്കെടുപ്പ് നടത്തിയാണ് വിജയികളെ തിരഞ്ഞെടുത്തത്. അഞ്ച് ഘട്ടങ്ങളിലായി 10 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പ്രശ്നോത്തരിയില്‍ 153 പേര്‍ പങ്കെടുത്തു.

    ചടങ്ങില്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ റെജി മുക്കാട്ട്, സെബിന്‍ വര്‍ക്കി, സോണി ചൊള്ളാമഠം തുടങ്ങിയവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version