പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിൽ ഉന്നതല അന്വേഷണം ആവശ്യപ്പെട്ട് യുവതി നല്കിയ പരാതിയിൽ പോലീസ് കേസെടുത്ത്് അന്വേഷണം ആരംഭിച്ചു. മരണ കാരണം കണ്ടെത്താനുള്ള നടപടിയുടെ ഭാഗമായി കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതർ. കഴിഞ്ഞ വെളളിയാഴ്ചയാണ് പുന്നോപ്പടി സ്വദേശിനിയായ യുവതിയുടെ പൂർണ വളർച്ചയെത്തിയ ഗർഭസ്ഥ ശിശു മരണപ്പെട്ടത്.
ആരോഗ്യവകുപ്പ് മന്ത്രി വീണ് ജോർജ്,റൂറൽ എസ്.പി., ഡി.വൈ.എസ്്പി എന്നിവർക്കാണ് യുവതി പരാതി നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ യുവതിയുടെ ബന്ധുക്കളും, ആശുപത്രി ജീവനക്കാരും തമ്മിലുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. കേസിൽ യുവതിയുടെ ഭർത്താവ് പുന്നോപ്പടി കൊച്ചുമാരിയിൽ നിയാസ് (40), സഹോദരൻ നവാസ് (36) എന്നിവരെ കഴിഞ്ഞ ദിവസം മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെയും ജീവനക്കാരെയും ആക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഇരുവരെയയും കോടതിജാമ്യത്തിൽ വിട്ടു.
മുവാറ്റുപുഴ ഡി വൈ എസ് പി എസ്.മുഹമ്മദ്റിയാസിൻറെ നേതൃത്വത്തിൽ ഇൻസ്പെക്ടർ കെ,എൻ.രാജേഷ്, എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്്.