ഗുജറാത്തിൽ ബിജെപിക്ക് ചരിത്ര വിജയം. കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ തകർന്നടിഞ്ഞു. ആപ്പ് അക്കൗണ്ട് തുറന്നു. ഹിമാചലിൽ കോൺഗ്രസ് അധികാരം തിരിച്ചു പിടിച്ചു. ബിജെപി തുടർച്ചയായി ഭരിക്കുന്ന ഗുജറാത്തിൽ ബിജെപി റിക്കോഡ് ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്്്. 182 അംഗ നിയമ സഭയിൽ 156 സീറ്റ് നേടിയാണ് ബി.ജെ.പി യുടെ വിജയം. 2017 ലെ തിരഞ്ഞെടുപ്പിനേക്കാൾ 57 സീറ്റാണ് അധികം നേടിയിരിക്കുന്നത്. കോൺഗ്രസ് ഒടുവിൽ ഉണ്ടായിരുന്ന 62 സീറ്റിൽനിന്നു 17 ലേക്ക് കൂപ്പുകുത്തി. എ.എ.പി 5 സീറ്റ് നേടി അക്കൗണ്ട് തുറന്നെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കാനായില്ല. ബി.ജെപി വിരുദ്ധ വോട്ടുകൾ ചിതറിപ്പോയതാണ് ബി.ജെ.പി യുടെ വൻ നേട്ടത്തിനു കാരണമായത്.
1995 ന് ശേഷം ബി.ജെ.പി ഗുജറാത്തിൽ തോൽവി അറിഞ്ഞിട്ടില്ല. 13 വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ തവണ ശക്തമായ പോരാട്ടം നടന്ന ഗുജറാത്തിൽ ബി.ജെ.പി നേടിയത് 99 സീറ്റുകളാണ് നേടിയത്. 2002ൽ 127 സീറ്റുകൾ നേടിയതാണ് ഗുജറാത്തിലെ ബിജെപി യുടെ മികച്ച വിജയം.അതെല്ലാം മറികടക്കുന്ന പ്രതീക്ഷക്കപ്പുറമുള്ള വിജയമാണ് ഇക്കുറി നേടിയത്. കോൺഗ്രസ് പിന്നോട്ടപോയതും ആപ് മുന്നേറാതിരുന്നതും ബിജെപിക്കു നേട്ടമായി.
ഹിമാചൽ പ്രദേശിൽ ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസ്. 40 സീറ്റുകൾ നേടിയാണ് ബിജെപിയുടെ കൈയിൽനിന്നു ഭരണം തിരിച്ചുപിടിച്ചത്. ബി.ജെപിക്ക് 25 സീറ്റിൽ മാത്രമേ ലീഡ് നിലനിർത്താനായിട്ടുള്ളൂ. 18 അധികം നേടിയാണ് ഹിമാചലിൽ കോൺഗ്രസ് വിജയത്തിലകം അണിഞ്ഞത്. ആകെ 68 സീറ്റുകളാണ ്ഹിമാചലിൽ ഉള്ളത്. ഗവർണർക്ക് ഉടൻ രാജി സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി ജയറാം ഠാക്കൂർ അറിയിച്ചു. ജനവിധി മാനിക്കുന്നുവെന്ന് പറഞ്ഞ ജയറാം താക്കൂർ ബി.ജെ.പിയുടെ പരാജയം സമ്മതിച്ചു.