Home LOCAL NEWS ERNAKULAM ക്രൈസ്തവ തീർഥാടകർക്ക് ദാഹജലം നൽകി സെൻട്രൽ ജുമാമസ്ജിദ് പരിപാല സമിതി

ക്രൈസ്തവ തീർഥാടകർക്ക് ദാഹജലം നൽകി സെൻട്രൽ ജുമാമസ്ജിദ് പരിപാല സമിതി

മൂവാറ്റുപുഴ : കോതമംഗലം മാർതോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടകർക്ക്്് ദാഹജലം നൽകി സെൻട്രൽ ജുമാമസ്ജിദ് പരിപാലന സമിതി. വർഗീയതയും വിദ്വേഷവും ഉത്കണ്ഠ സ്ൃഷ്ടിക്കുന്ന കാലത്ത് മതമൈത്രിയുടെ മഹത്വം വിളംബരം ചെയ്യുന്ന മാതൃകയാണ് ഞായറാഴ്ച മുവാറ്റുപുഴ നഗരം ദർശിച്ചത്. സംഭവം വിശ്വാസികളുടെ ദാഹമകറ്റുകമാത്രമല്ല, മനസ്സും കുളിർപ്പിച്ചു.

മതമൈത്രിയിൽ പ്രസിദ്ധമാണ് കോതമംഗലം ചെറിയ പള്ളിയും കന്നി 20 പെരുന്നാളും. കൊടിയേറ്റിനോടനുബന്ധിച്ച് പ്രധാന ഭാഗമായ പ്രദക്ഷിണത്തിനു കോൽവിളക്കേന്തുന്നത് പരിശുദ്ധ ബാവായെ പള്ളിയിലേക്കു വഴികാണിച്ച ചക്കാല നായരുടെ പിൻമുറക്കാരാണ്. ഇക്കുറി സുരേഷാണ് കോൽവിളക്കേന്തി പ്രദക്ഷിണത്തിന് അകമ്പടി സേവിച്ചത്. പ്ള്ളിയുമായി ബന്ധപ്പെട്ട് കോതമംഗലത്ത് മതമൈത്രി സമിതിയും നിലനില്ക്കുന്നുണ്ട്്. പൗതത്വ പ്രക്ഷോഭകാലത്ത്് പള്ളി അങ്കണത്തിൽ മു്സ്ലിംകൾക്ക് പ്രാർഥനക്ക് അവസരം നൽകിയതും ചെറിയ പ്ള്ളിയുടെ മൈക്കിലൂടെ ബാങ്ക് വിളിക്കാൻ അനുമതി നൽകിയതും വലിയ വാർത്തയായിരുന്നു.

കോതമംഗലം – മൂവാറ്റുപുഴ റോഡിൽ കീച്ചേരിപ്പടിയിലാണ് കുടിവെള്ളവിതരണം സജ്ജീകരിച്ചത്.
നൂറുകണക്കിനു തീർഥാടകർക്ക്്് വിവിധ തരം ജ്യൂസുകൾ നൽകുകയായിരുന്നു. പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കലിലേക്കുള്ള പ്രധാന തീർഥാടന പാതയാണ് മൂവാറ്റുപുഴ. മണർകാട് പള്ളിയിൽ നിന്ന് ഉൾപ്പെടെയുളള തീർഥാടകർ കടന്നുപോകുന്നത് ഇതുവഴിയാണ്. കോവിഡ് കാലത്ത് രണ്ടു വർഷം കാര്യമായ ആഘോഷം നടന്നിരുന്നില്ല.

കിടങ്ങൂർ, മരങ്ങാട്ടു പള്ളി, ഉഴവൂർ, കൂത്താട്ടുകുളം, പിറവം, കോലഞ്ചേരി ഭാഗത്തുനിന്നുള്ള വിശ്വാസികളും ഉണ്ട്്. ഇവർക്കായി നൂറുകണക്കിനു ബോട്ടിൽ വിവിധതരം ജ്യൂസുകളാണ് ഒരുക്കിയത്. സെൻട്രൽ ജുമാ മസ്ജിദ് പ്രസിഡന്റ്ും നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ പി.എം.അബ്ദുൽ സലാം, സെക്രട്ടറി സെക്രട്ടറി എം. എം മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായി അബുലൈസ്, പി.വൈ. നൂറുദ്ധീൻ, എവറസ്റ്റ് അഷ്റഫ്, അമീർ, അക്ബർ, നിസാർ, സിദ്ധീഖ്, ജസൽ പടിഞ്ഞാറേച്ചാലിൽ,

വെൽഫെയർ കമ്മി്റ്റി പ്രസിഡന്റ് , അജി ടി.എം., സബീർ മുവാറ്റുപുഴ, ഷിജി, ഷിജാദ്, സിറാജ്, നിസാർ, സലാം, ഷനീർ എന്നിവർ നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version