Home NEWS KERALA ക്രിമിനൽ കേസിലെ പ്രതിയായ പോലീസുകാരനെ സർവീസിൽനിന്നു പിരിച്ചുവിട്ടു

ക്രിമിനൽ കേസിലെ പ്രതിയായ പോലീസുകാരനെ സർവീസിൽനിന്നു പിരിച്ചുവിട്ടു

ബലാത്സംഗം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സർക്കിൾ ഇൻസ്‌പെക്ടറെ സർവീസിൽനിന്നു പിരിച്ചുവിട്ടു. കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ സിഐ പി.ആർ.സുനുവിനെയാണ് പൊലീസ് സേനയിൽനിന്നു പിരിച്ചുവിട്ടത്. ക്രിമിനലുകളായ പോലീസുകാർക്ക് താക്കീതായി സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് നിയമം നടപ്പിലാക്കുന്നത്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ സർവീസിൽ തുടരാൻ അയോഗ്യരാക്കുന്ന
പൊലീസ് ആക്ടിലെ 86 വകുപ്പ് അനുസരിച്ചാണ് നടപടി.
സുനു പ്രതിയായ 6 ക്രിമിനൽ കേസുകളിൽ നാലെണ്ണം സ്ത്രീപീഡനത്തിൽ ഉൾപ്പെട്ടതാണ്. 6 മാസം ജയിൽശിക്ഷ അനുഭവിച്ചു.
നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഡിജിപി നിർദേശിച്ചിരുന്നെങ്കിലും സുനു പൊലീസ് ആസ്ഥാനത്ത് ഹാജരായില്ല. ഓൺലൈനിലൂടെ വിശദീകരണം കേട്ടശേഷമാണ് നടപടി.

പി.ആർ.സുനുവിനെ സർവീസിൽനിന്ന് പിരിച്ചുവിടാൻ ശുപാർശ ചെയ്ത് ഡിജിപി അനിൽകാന്ത് ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയാണ് പി.ആർ.സുനു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version