കുട്ടനാട് : ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിപെടുത്തി എടത്വാ ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് കേന്ദ്രമാക്കി ആരംഭിക്കുന്ന മരിയാപുരം പേപ്പർ ക്യാരിബാഗ് നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. പച്ച എലമെന്റ്സ് ടെയ്ലറിംങ്ങ് സെന്ററിൽ നടന്ന ചടങ്ങിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം നിർവ്വഹിച്ചു.
വൈസ്. പ്രസിഡന്റ് എം.എസ് ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർ പേഴ്സൺ ജയശ്രീ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. എടത്വാ ഗ്രാമപഞ്ചായത്ത് ആക്ടിംങ് പ്രസിഡന്റ് ജയിൻ മാത്യു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ മദൻലാൽ, ബ്ലോക്ക് അംഗങ്ങളായ എസ്. ശ്രീജിത്ത്, അജിത്ത് പിഷാരത്ത്, ആനി ഈപ്പൻ, എടത്വാ ഗ്രാമ പഞ്ചായത്ത് അംഗം ലിജി വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ്ജ് പ്രകാശ് കെ., വ്യവസായ വികസന ഓഫീസർ നജിം എം., മിനി ജോസ് എന്നിവർ പ്രസംഗിച്ചു.