കോതമംഗലം : സാർവ്വദേശിയ തൊഴിലാളി ദിനമായ മെയ് 1 ന് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മറ്റി മെയ്ദിന റാലിയും പൊതു സമ്മേളനവും നടത്തും.
രാവിലെ 8 മണിക്ക് നിയോജക മണ്ഡലത്തിലെ തൊഴിലാളി സംഘടനാ കൊടിമരങ്ങളിൽ പതാകകൾ അതത് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉയർത്തും. തുടർന്ന് കോതമംഗലം നഗരത്തിൽ രാവിലെ 9.30 ന് കെ.എസ്.ആർ.ടി . സി ജംങ്ങ്ഷനിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംയുക്ത ട്രേഡ് യൂണിയൻ മെയ്ദിന റാലി ആരംഭിക്കും തുടർന്ന് ടൗൺ ചുറ്റി മുനിസിപ്പൽ ജംങ്ങ്ഷനിൽ എത്തിച്ചേരുന്നതോടെ മെയ്ദിന പൊതു സമ്മേളനം ആരംഭിക്കും.
എ.ഐ.റ്റി.യു.സി. താലൂക്ക് സെക്രട്ടറി എം.എസ്. ജോർജ്ജ് അദ്ധ്യക്ഷത വഹിക്കുന്ന മെയ്ദിന പൊതു സമ്മേളനം സി.ഐ.ടി.യു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ടി. ഉദയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി , കെ.ടി.യു.സി. (മാണി) നിയോജക മണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ, കെ.ടി.യു.സി (ജോസഫ്) നിയോജക മണ്ഡലം പ്രസിഡന്റ് എൽദോസ് തോമ്പ്രയിൽ, എസ്.ടി.യു. സംസ്ഥാന സമിതി അംഗം ഹനീഫ അലിയാർ, യു.ടി.യു. സി. താലൂക്ക് സെക്രട്ടറി എ.സി. രാജശേഖരൻ , തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പ്രസംഗിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം നിയോജക മണ്ഡലം കൺവീനർ സി.പി.എസ്. ബാലൻ അറിയിച്ചു.