Home NEWS KERALA കോട്ടയം മെഡിക്കൽ കോളേജിലെ മരുന്ന് വിതരണം പുന:സ്ഥാപിക്കണം: മോൻസ് ജോസഫ്

കോട്ടയം മെഡിക്കൽ കോളേജിലെ മരുന്ന് വിതരണം പുന:സ്ഥാപിക്കണം: മോൻസ് ജോസഫ്

കോട്ടയം: മെഡിക്കൽ കോളേജിൽ മരുന്നില്ലാത്തതിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്ന സാഹചര്യം അംഗീകരിക്കാൻ ആവില്ലെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു.
യുഡിഎഫ് സർക്കാർ തുടക്കം കുറിച്ച കാരുണ്യ പദ്ധതി പോലുള്ള ജനക്ഷേമ പദ്ധതികൾ നിർത്തലാക്കിക്കൊണ്ട് പാവപ്പെട്ട രോഗികളെ ഇടതു സർക്കാർ ക്രൂരമായി വേട്ടയാടുകയാണെന്ന് മോൻസ് കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പണി മാത്രമാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ആശുപത്രിയിൽ എത്തുന്ന മുഴുവൻ രോഗികളും അമിതപണം കൊടുത്ത് പുറത്തു നിന്ന് മരുന്ന് വാങ്ങേണ്ട ഗതികേടിലാണ്, ഈ സാഹചര്യം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്ക് മരുന്ന് ഇല്ലാത്തതിന്റെ പേരിൽ ചികിത്സ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് കവാടത്തിങ്കൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോൻസ്.


കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു.
ആവി പിടിക്കാനുള്ള മരുന്നു പോലും പുറത്തു നിന്നാണ് വാങ്ങിയതെന്ന് ഒരു രോഗിയുടെ ബന്ധു പുറത്തു നിന്നും വാങ്ങിയ മരുന്നുമായി സമര വേദിയിൽ എത്തി പരാതി പറഞ്ഞു. കേരളാ കോൺഗ്രസ് സീനിയർ സെക്രട്ടറി ഗ്രേസമ്മ മാത്യു, ഉന്നതാധികാര സമിതി അംഗങ്ങളായ പ്രിൻസ് ലൂക്കോസ്, വി.ജെ. ലാലി, ജയ്സൺ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം റോസമ്മ സോണി, സംസ്ഥാന ഭാരവാഹികളായ കെ.പി. പോൾ, മൈക്കിൾ ജയിംസ്, തോമസ് കണ്ണന്തറ, സ്റ്റീഫൻ പാറവേലിൽ, ജോയി ചെട്ടിശ്ശേരി, ആപ്പഞ്ചിറ പൊന്നപ്പൻ, കുര്യൻ പി. കുര്യൻ, സി.വി. തോമസുകുട്ടി, കുഞ്ഞുമോൻ ഒഴുകയിൽ, ഷിജു പറയിടുക്കിൽ, നോയൽ ലൂക്ക്, സാബു പിടിയേക്കൽ, ജോയി സി. കാപ്പൻ, ജോൺ ജോസഫ്, ജോണിച്ചൻ പൂമരം, ഷിനു പാലത്തിങ്കൽ ജോമോൻ ഇരുപ്പക്കാട്ട്, കുര്യൻ വട്ടമല, ജോഷി ജോസ്, ജയിംസ് തത്തംകുളം, ജോസഫ് മുടക്കനാട്ട്, ജിപ്സൺ മാത്യൂസ്, ഡിജു സെബാസ്റ്റ്യൻ, ടോമി നരിക്കുഴി, ടിറ്റോ പയ്യനാടൻ, എന്നിവർ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version