പരീക്ഷ ഒരുക്കത്തിനായി കഥകളും കവിതകളുമായി ഹരീഷ് ആർ നമ്പൂതിരിപ്പാട്.
കാക്കൂർ കാഞ്ഞിരപ്പിള്ളി മനയിൽ ഹരീഷ് ആർ നമ്പൂതിരിപ്പാടിന്റെ
നവമാധ്യമ കഥ പറച്ചിൽ നാലാം വർഷത്തിലേക്ക് കടക്കുകയാണ്.
എസ്എസ്എൽസി പ്ലസ് ടു ഉൾപ്പെടെയുള്ള പൊതു പരീക്ഷകളും മറ്റു കുട്ടികൾക്കുള്ള വാർഷിക പരീക്ഷകളും ആരംഭിക്കുന്ന ഈ വേളയിൽ
പരീക്ഷകളെ ധൈര്യപൂർവ്വം നേരിടാനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന പഠനം മധുരം എന്ന കവിതയും
സൂത്രം നന്നല്ല,
അംഗദന്റെ പരീക്ഷ,മടിപ്പനി,
മിന്നുവിന്റെ പരീക്ഷ തുടങ്ങിയ കഥകളുമാണ് ഹരി മാഷ് രചിച്ചിരിക്കുന്നത്.
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷകൾ . കൃത്യമായ രീതിയിൽ നടത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ വേളയിൽ,രാമമംഗലം ഹൈസ്കൂൾ അധ്യാപകനായ ഹരി മാഷ് കഥകളിലൂടെ അതിന് പിന്തുണ നൽകുകയാണ്.
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷകൾ . കൃത്യമായ രീതിയിൽ നടത്താനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയ വേളയിൽ,രാമമംഗലം ഹൈസ്കൂൾ അധ്യാപകനായ ഹരി മാഷ് കഥകളിലൂടെ അതിന് പിന്തുണ നൽകുകയാണ്.
പഠനം മധുരം
കൊല്ലപ്പരീക്ഷയടുത്തു വല്ലോ …..
നല്ലോണം നിങ്ങൾ പഠിച്ചിടേണം ….
സൂത്രപ്പണികളിലേർപ്പെടാതെ
പാഠം പഠിച്ചു മിടുക്കരാവൂ …..
കാലത്തു തന്നെയെഴുന്നേൽക്കണം.
കാലും മുഖവും കഴുകി നിങ്ങൾ
പാഠങ്ങളൊന്നായ് പഠിച്ചിടേണം:
സംശയമപ്പപ്പോൾ തീർത്തിടേണം.
രാത്രിയിൽ നന്നായുറങ്ങീടേണം കാലത്തു നേരത്തെഴുന്നേൽക്കണം.
പേനയും പെൻസിലും സാമഗ്രികൾ
നിത്യം മറക്കാതെടുത്തിടേണം
നന്നായൊരുങ്ങി
വരിക വേണം
നന്നായ് പരീക്ഷ യെഴുതിടേണം.
ഒന്നാമതായി വിജയിക്കേണം
നന്നായ് വന്നീടാനായ് പ്രാർത്ഥിക്കണം.
കൃത്യമായ് പാഠം പഠിച്ചു പോയി
വൃത്തിയായിട്ടങ്ങെഴുതിവച്ചാൽ
കിട്ടുമേ നല്ല വിജയമാർക്കും .
ഒട്ടുമേ സംശയമില്ല കേട്ടോ …..
വ്യക്തമായെല്ലാം പഠിച്ചിടേണം.
കൃത്യമായിട്ടങ്ങഴുതിടേണം.
പഠനം മധുരമായ് തീർന്നിടുകിൽ
വിജയമവർക്കുണ്ട് നിസ്സംശയം !
ഹരീഷ് ആർ നമ്പൂതിരിപ്പാട്
കാഞ്ഞിരപ്പിള്ളിമന കാക്കൂർ പി ഓ കൂത്താട്ടുകുളം
7558837176