Home LOCAL NEWS ‘കൈകോർക്കാം ഇലക്ട്രോണിക്‌സ് മാലിന്യ രഹിത മൂവാറ്റുപുഴയ്ക്കായ് ‘

‘കൈകോർക്കാം ഇലക്ട്രോണിക്‌സ് മാലിന്യ രഹിത മൂവാറ്റുപുഴയ്ക്കായ് ‘

0
ELDHOSE P.P

‘കൈകോർക്കാം ഇലക്ട്രോണിക്‌സ് മാലിന്യ രഹിത മൂവാറ്റുപുഴയ്ക്കായ് ‘ എന്ന ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാർഥികൾ ഇലക്ടോണിക്‌സ് മാലിന്യങ്ങൾ ശേഖരിച്ചു.

മൂവാറ്റുപുഴ നഗരസഭയും ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റിന്റെയും നേതൃത്വത്തിലാണ് മാലിന്യങ്ങൾ ശേഖരിച്ചത്. വി.എച്ച്.എസ്.ഇ സ്റ്റേറ്റ് എൻ.എസ്.എസ് സെല്ലിന്റെയും ക്ലീൻ കേരള കമ്പനിയുടെയും സഹകരണത്തോടെ ആരംഭിച്ച ‘ഗ്രീൻ മൗസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഇ-വേസ്റ്റുകൾ ശേഖരിച്ചത്.ആയിരം കിലോ ഇലക്ട്രോണിക്‌സ് മാലിന്യങ്ങൾ ശേഖരിച്ചതായി പ്രോഗ്രാം ഓഫീസർ സമീർ സിദ്ധീഖി പറഞ്ഞു.

നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഇ മാലിന്യ ശേഖരണ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നഗരസഭയിലെ 28 വാർഡുകളിൽ ഇ വേസ്റ്റ് ശേഖരിക്കുന്നതിനായി കളക്ഷൻ സെന്ററുകൾ സ്ഥാപിച്ചിക്കുകയും,. മാറാടി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ വിദ്യാർത്ഥികൾ നേരിട്ട് പോയി ശേഖരിക്കുകയും ചെയ്തു. മൂവാറ്റുപുഴയെ ‘സീറോ വെയിസ്റ്റ് ‘ നഗരമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ തുടക്കമാണ് ് മുനിസിപ്പൽ സെക്രട്ടറി എം.മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പെൻ ആന്റ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കും ഫണ്ട് സ്വരൂപിക്കുവാൻ വേണ്ടിയാണ് പദ്ധതിയെന്ന്് പ്രിൻസിപ്പാൾ റനിത ഗോവിന്ദ് പറഞ്ഞു.

ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം , വാർഡ് കൗൺസിലർ ജിനു മടേയ്ക്കൽ , സീനിയർ ഇൻസ്‌പെക്ടർ വിൻസെന്റ് കെ.വി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ നിത്യ സി എൻ , ഷീജ റ്റി.കെ , പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി തുടങ്ങിയവർ നേതൃത്വം നൽകി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version