Home LOCAL NEWS കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രക്ഷോഭ പ്രചാരണ ജാഥ ഇന്ന് ജില്ലയില്‍...

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ പ്രക്ഷോഭ പ്രചാരണ ജാഥ ഇന്ന് ജില്ലയില്‍ പര്യടനം തുടങ്ങും

തൊടുപുഴ: കൃഷി ഭൂമി- പുതുകേരളം എന്ന സന്ദേശമുയര്‍ത്തി ഇന്നു രാവിലെ ഒമ്പതിന് അടിമാലിയില്‍ നിന്ന് ആരംഭിച്ച് ജാഥ നെടുങ്കണ്ടം, കട്ടപ്പന എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വൈകിട്ട് അഞ്ചിന് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുട്ടം ആണ്് തൊടുപുഴ താലൂക്കിലെ ആദ്യകേന്ദ്രം ..

ഇവിടെനിന്ന് നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയില്‍ തൊടുപുഴ കെഎസ്ആര്‍ടിസി ജങ്ഷനിലെത്തും. തുടര്‍ന്ന് ബാന്‍ഡ് സെറ്റിന്റെ സംഗീതത്തിനൊപ്പമാണ് മുനിസിപ്പല്‍ മൈതാനിയിലെത്തുക. തൊടുപുഴ ഈസ്റ്റ്, വെസ്റ്റ്, കരിമണ്ണൂര്‍, മൂലമറ്റം ഏരിയ കമ്മിറ്റികളും വര്‍ഗ ബഹുജന സംഘടനകളം ചേര്‍ന്ന്പ്രൗഢ ഗംഭീര സ്വീകരണം നല്‍കും.

കെഎസ്‌കെടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ചന്ദ്രനാണ് ജാഥാ ക്യാപ്റ്റന്‍. വൈസ് പ്രസിഡന്റ് ലളിത ബാലന്‍ വൈസ് ക്യാപ്റ്റനും ട്രഷറര്‍ സി വി ദേവദര്‍ശനന്‍ മാനേജരുമാണ്. എന്‍ രതീന്ദ്രന്‍, എ ഡി കുഞ്ഞച്ചന്‍, വി കെ രാജന്‍, കെ കെ ദിനേശന്‍, ടി കെ വാസു, കോമള ലക്ഷമ്ണന്‍ എന്നിവര്‍ അംഗങ്ങളാണ്. കര്‍ഷകതൊഴിലാളി പെന്‍ഷന് കേന്ദ്രസര്‍ക്കാര്‍ വിഹിതം അനുവദിക്കുക, പട്ടയ നടപടികള്‍ ധൃതഗതിയിലാക്കുക, അവശേഷിക്കുന്ന മിച്ചഭൂമി വിതരണംചെയ്യുക, കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജാഥ.


വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ എല്‍ ജോസഫ്, സംഘാടകസമിതി ചെയര്‍മാന്‍ വി വി മത്തായി, കണ്‍വീനര്‍ കെ ആര്‍ ഷാജി, ഏരിയ സെക്രട്ടറിമാരായ വി ബി ദിലീപ് കുമാര്‍, എന്‍ കെ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version