Home LOCAL NEWS കേരള പുലയര്‍ മഹാസഭ കാഞ്ഞാര്‍ ശാഖാ വാര്‍ഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു

കേരള പുലയര്‍ മഹാസഭ കാഞ്ഞാര്‍ ശാഖാ വാര്‍ഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു

കാഞ്ഞാര്‍: കേരള പുലയര്‍ മഹാസഭ കാഞ്ഞാര്‍ ശാഖാ വാര്‍ഷിക സമ്മേളനവും തിരഞ്ഞെടുപ്പും നടന്നു.കാഞ്ഞാര്‍ നഗരത്തില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം സമ്മേളനവേദിയായ റസിഡന്‍സി തിയേറ്ററില്‍ അവസാനിച്ചു.

പൊതുസമ്മേളനം കുടയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തില്‍ ആധുനിക പൊതുശ്മശാനം എന്ന കെപിഎംഎസിന്റെ ആവശ്യം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും എം.വി.ഐ.പി. സ്ഥലം ഇതിനായി വിട്ട് കിട്ടിയാല്‍ അത് യാഥാര്‍ത്ഥ്യമാക്കുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ശാഖാ പ്രസിഡന്റ് അഖില്‍ പി. രാജ് അധ്യക്ഷനായി.

പ്രതിനിധി സമ്മേളനം ജില്ലാ അസി.സെക്രട്ടറി കെ.ജി.സോമന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സെക്രട്ടറി സുരേഷ് കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റിയംഗം കൃഷ്ണന്‍ പി.റ്റി, എം.എഫ്. ജില്ലാ പ്രസി.സജിതകൃഷ്ണന്‍, ശാഖാ സെക്രട്ടറി സജിത മനു, അസി.സെക്രട്ടറി എം.കെ.സോമന്‍, ശാഖാ ഖജാന്‍ജി ശോഭന തങ്കച്ചന്‍, ജില്ലാ കമ്മറ്റിയംഗം വത്സ മോഹന്‍, യൂണിയന്‍ കമ്മിറ്റിയംഗം ഓമന സോമന്‍, യൂണിയന്‍ പ്രസിഡന്റ് എം.കെ.പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.


പുതിയ ഭാരവാഹികളായി അഖില്‍ പി രാജ,് സജിത മനു, ശോഭന തങ്കച്ചന്‍,എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മറ്റി യേയും തിരഞ്ഞെടുത്തു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version