കേരഫഡ് പിൻവാതിൽ നിയമനം ചെയർമാനെ ഉപരോധിച്ച് യൂത്ത്കോൺഗ്രസ്
കരുനാഗപ്പള്ളി : കേരഫെഡ് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ അനുസരിച്ച് നിയമനങ്ങൾ നടത്തുന്നതിനെതിരെ യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരഫെഡ് ചെയർമാനെ ഉപരോധിച്ചു. വിവിധ തസ്തികൾ നടക്കുന്ന നിയമനങ്ങൾ ലക്ഷക്കണക്കിന് രൂപ ഉദ്യോഗാർത്ഥികളുടെ കയ്യിൽ നിന്നും കൈകൂലി വാങ്ങിയാണ് നിയമിക്കുന്നത്.നിയമനങ്ങൾ നടത്തേണ്ടത് രാഷ്ട്രീയ താത്പര്യങ്ങൾക്കധീതമായി അർഹരായവരെ പരിഗണിക്കണം എന്നാണ് യൂത്ത്കോൺഗ്രസ് ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം യൂത്ത് കോൺഗ്രസ് അനിശ്ചിതകാല സമരം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ഇർഷാദ് ബഷീർ അറിയിച്ചു. പ്രസ്തുത സമരത്തിൽ ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ എം നൗഷാദ്, യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി എ ഷഹനാസ്, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് അംഗം ദീപക്, കെഎസ്‌യു ജില്ലാ കോഡിനേറ്റർ അൻഷാദ്, നിയോജക മണ്ഡലം ഭാരവാഹികളായ രഞ്ജിത്, അനിയൻ കുഞ്ഞ്, ഫഹദ് തറയിൽ, അച്ചു, സഫിൽ, രാജി, ഫഹദ്, സന്തോഷ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി
ഫ