Home NEWS KERALA കേന്ദ്രസര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങള്‍ മയപ്പെടുത്തി നയപ്രഖ്യാപനം

കേന്ദ്രസര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങള്‍ മയപ്പെടുത്തി നയപ്രഖ്യാപനം

.തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങള്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ മയപ്പെടുത്തി സര്‍ക്കാര്‍. കേരളത്തിന്റെ കടമെടുപ്പു പരിധി ഉയര്‍ത്താത്ത കേന്ദ്രസമീപനത്തിലെ വിമര്‍ശനവും മാധ്യമ സ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്ന തിലെ എതിര്‍പ്പും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നയവ്യതിയാനവും പൊതിഞ്ഞു പറഞ്ഞായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം.ഒരു മണിക്കൂര്‍ 12 മിനിറ്റു മാത്രമുണ്ടായിരുന്ന നയപ്രഖ്യാപന പ്രസംഗത്തില്‍, നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നയത്തെ പരോക്ഷമായി വിമര്‍ശിക്കുന്ന ഭാഗവും ഗവര്‍ണര്‍ തന്നെ വായിച്ചു.പല മേഖലകളിലും സര്‍ക്കാരിനെ പ്രകീര്‍ത്തിക്കുന്ന ഭാഗങ്ങളും സര്‍വകലാശാലാ വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ വായിച്ചു. എന്നാല്‍, നയപ്രഖ്യാപനത്തില്‍ കേന്ദ്ര വിമര്‍ശനം ഒഴിവാക്കിയത് സിപിഎം- ബിജെപി ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ഗവര്‍ണര്‍ നയപ്രഖ്യാപനം തുടങ്ങിയപ്പോള്‍ തന്നെ ഗവര്‍ണര്‍-സര്‍ക്കാര്‍ ഒത്തുകളിയെന്ന് ആരോപിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ചിരുന്നു.സംസ്ഥാനങ്ങളുടെ കടമെടുപ്പുപരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടി ആരോഗ്യ-വിദ്യാഭ്യാസ-അടിസ്ഥാന സൗകര്യം മേഖലകളിലെ ഇടപെടല്‍ ശേഷിയെ പരിമിതപ്പെടുത്തും. സാന്പത്തിക അച്ചടക്കം കൃത്യതയോടെ നടപ്പാക്കുന്‌പോഴും കേന്ദ്രത്തിനു ബാധകമാകാത്ത മാനദണ്ഡം സംസ്ഥാനങ്ങളുടെമേല്‍ ബാധകമാക്കരുത്. കിഫ്ബി എടുത്ത വായ്പകള്‍ കേരളത്തിന്റെ മൊത്തത്തിലുള്ള കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്രതീരുമാനം സംസ്ഥാനത്തിന്റെ കടമെടുപ്പുപരിധിയെ ഗണ്യമായി പരിമിതപ്പെടുത്തി. ഇതു സര്‍ക്കാരിന്റെ വികസന മുന്‍ഗണനകള്‍ വര്‍ധിപ്പിക്കുന്ന ഫിസ്‌കല്‍ സ്‌പെയ്‌സ് കുറയ്ക്കും. വിഭവങ്ങള്‍ പരിമിതപ്പെടുത്തും. കേന്ദ്രത്തിന് ഇതു സംബന്ധിച്ചു നിവേദനം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ഫിസ്‌കല്‍ ഫെഡറലിസം എന്ന വിഷയത്തില്‍ കേന്ദ്രം അനുകൂലമായി ഇടപെടണമെന്നു പ്രതീക്ഷിക്കുന്നതായും നയപ്രഖ്യാപനത്തില്‍ പറയുന്നു. രണഘടന കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമനിര്‍മാണങ്ങള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ നിയമനിര്‍മാണ മേഖലയിലേക്കുള്ള കടന്നു കയറ്റം സഹകരണ ഫെഡറല്‍ സംവിധാനത്തിനു ശുഭകരമല്ല. പത്രസ്വാതന്ത്ര്യം എന്നത് എല്ലാ ശക്തമായ ജനാധിപത്യ സമൂഹത്തിന്റെയും പ്രധാന സവിശേഷതയാണ്. പലവിധത്തില്‍ മാധ്യമസ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്ന ചില സംഭവങ്ങള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കണ്ടുവരുന്നു. മാധ്യമ സ്വാതന്ത്ര്യം സംസ്ഥാനത്തു സംരക്ഷിക്കും.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കും നയപ്രഖ്യാപനത്തില്‍ വിമര്‍ശനമുണ്ട്. നിയമങ്ങള്‍ പാലിക്കന്‍ അധികാരപ്പെട്ട കേന്ദ്ര ഏജന്‍സികള്‍ പ്രഫഷണലിസത്തില്‍നിന്നു വ്യതിചലിക്കുന്ന രീതിയിലാണു പ്രവര്‍ത്തി ക്കുന്നത്. വിദൂരമായിപ്പോലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടികളാണ് അവരില്‍നിന്നുണ്ടാകുന്നതെന്നും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളുടെ പേരെടുത്തു പറയാതെ നയപ്രഖ്യാപനത്തില്‍ വിമര്‍ശിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version