Home LOCAL NEWS KOLLAM കെ.എം.എം.എല്ലിൽ സുരക്ഷിതത്വവാരാചരണആഘോഷം സമാപിച്ചു.

കെ.എം.എം.എല്ലിൽ സുരക്ഷിതത്വവാരാചരണആഘോഷം സമാപിച്ചു.

0
Oplus_131072

കെ.എം .എം .എല്ലിൽ
സുരക്ഷിതത്വ വാരാചരണ ആഘോഷം
സമാപിച്ചു.

കൊല്ലം:54ാമത് ദേശീയ സുരക്ഷിതത്വ വാരാചരണത്തിന്റെ ഭാഗമായി ചവറ, കെ.എം.എം.എല്ലിൽ നടന്നു വന്നിരുന്ന ആഘോഷ പരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനം ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടര്‍ അനില്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തില്‍ സുരക്ഷയ്ക്ക് വളരെ ഏറെ പ്രാധാന്യമുണ്ടെന്നും സുരക്ഷയുള്ള സാഹചര്യത്തില്‍ മാത്രമേ രാജ്യത്തെ പൗരന് സന്തോഷകരമായ ജീവിതം നയിക്കാന്‍ കഴിയുകയൊള്ളു എന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സുരക്ഷ അവനവനില്‍ നിന്ന് തന്നെ തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എം.എം.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ പി. പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സുരക്ഷ എന്നത് ഒരു അവസരമല്ല എന്നും അത് എല്ലാവരുടേയും ഉത്തരവാദിത്തം ആണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.സുരക്ഷിതത്വ വാരാഘോഷത്തിന്റെ ഭാഗമായി പ്രദേശത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും കമ്പനിയിലെ ജീവനക്കാര്‍ക്കും വിവധ സുരക്ഷാ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണവും നടന്നു.മാര്‍ച്ച് 4 ദേശീയ സുരക്ഷിതത്വ ദിനത്തിന്റെ ഭാഗമായി സുരകക്ഷിതത്വ പതാക ഉയര്‍ത്തിയാണ് വാരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍ വിപിന്‍ പി.എം, ചവറയിലെ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ സാബുലാല്‍ പി.എസ്, കെ.എം.എം.എല്‍ എച്ച്.ഒ.യു (ടിപി/ടിഎസ്പി) പി.കെ മണിക്കുട്ടന്‍, എച്ച്.ഒ.യു (എം.എസ്/എച്ച്ആര്‍/ഇഡിപി) എം.യു വിജയകുമാര്‍, യൂണിയന്‍ നേതാക്കളായ വി.സി. രതീഷ്‌കുമാര്‍ (സി.ഐ.ടി.യു), ആര്‍. ശ്രീജിത് (ഐ.എന്‍.ടി.യു.സി), എ. നഹാസ് (എസ്.ടി.യു), ജെ. മനോജ്‌മോന്‍ (യു.ടി.യുസി) തുടങ്ങിയവര്‍ ആശംസകളറിയിച്ച് സംസാരിച്ചു. സുരക്ഷിതത്വ വാരാഘോഷ കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹാരിസ് സ്വാഗതവും സുരക്ഷിതത്വ വാരാഘോഷ കമ്മിറ്റി സെക്രട്ടറി അഭിലാഷ് എ. നന്ദിയും പറഞ്ഞു. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, പ്രദേശത്തെ സ്‌കൂളിലെ അധ്യാപകര്‍, സുരക്ഷിതത്വ വാരാഘോഷ കമ്മിറ്റി അംഗങ്ങള്‍, വിവിധ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version