കുഴിമന്തി കഴിച്ചതിന് പിന്നാലെ ഡിഗ്രി വിദ്യാർത്ഥിനി മരിച്ചു. ഓൺലൈനിൽ ഓർഡർ ചെയ്ത് കുഴിമന്തി കഴിച്ച പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതി (19)യാണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യമുണ്ടായതിനെതുടർന്ന്് ഗുരുതരാവസ്ഥയിലായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിലെ ബി.കോം വിദ്യാർത്ഥിനിയാണ്. പരേതനായ കുമാരന്റെയും അംബികയുടേയും മകളാണ്.
ഇതോടെ ആറു ദിവസത്തിനിടെ രണ്ടു പേരാണ് സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. അഞ്ജുശ്രീയുടെ മരണത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭഷ്യ സുരക്ഷാ കമ്മീഷ്ണറുടെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.