Home NEWS KERALA കീരിമൂലയിൽ നെൽകൃഷി വിളവെടുപ്പ് ഉത്സവമാക്കി വിദ്യാർഥികൾ

കീരിമൂലയിൽ നെൽകൃഷി വിളവെടുപ്പ് ഉത്സവമാക്കി വിദ്യാർഥികൾ

0

മൂപ്പനാട് : വടുവൻചാൽ ഹയർ സെക്കന്ററിയിലെ എൻഎസ്എസ് വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ കൃഷിയിറക്കിയ പാടത്തെ വിളവെടുപ്പ്്് നടത്തി. കഴിഞ്ഞ ഓണാവധിക്ക്് നട്ട ഒരേക്കറോളം പാടത്തെ നെൽകൃഷിയാണ് കൊയ്തത്. പി.ടി.എ, എസ്.എം.സി , എം.പി.ടി.എ. അംഗങ്ങളും അധ്യാപികമാരും സജീവമായി പങ്കാളിയായി.

കൊയ്്ത്തുത്സവം പി.ടി.എ. വൈസ് പ്രസിഡന്റ് ബാലൻ.യു ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് സുരേഷ്.എ, ഭാരവാഹികളായ സതീഷ് ബാബു.ടി. ജി, ജസീല അഷ്‌റഫ്.എസ്.എം.സി. ചെയർമാൻ ഷീജോ. കെ.ജെ, എം.പി.ടി.എ. ചെയർപേഴ്‌സൺ ആയിഷ റസാഖ്, പാരാ ലീഗൽ വൊളണ്ടിയർ നന്ദകുമാർ.കെ, അധ്യാപികമാരായ ത്രേസ്യാമ്മ ജോൺസൻ , ബിന്ദു.പി.ജെ, ജിനൂഷ.വി. ജി, സ്ഥലം ഉടമ മനോജ്. കെ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സുഭാഷ്.വി.പി. എന്നിവർ നേതൃത്വം നല്കി

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version