Home LOCAL NEWS KOTHAMANGALAM കീരംപാറയിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

കീരംപാറയിൽ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു

0

കോതമംഗലം : കീരംപാറ ഗ്രാമ പഞ്ചായത്തിലെ കേരഗ്രാമം പദ്ധതി ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കർഷകനായ വർക്കി കാഞ്ഞിരത്തിങ്കലിനെ ആദരിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ,കൃഷി ഡെപ്യൂട്ടി ഡയറക്ർ തോമസ് സാമുവൽ,കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര,ബ്ലോക്ക് മെമ്പർ ലിസി ജോസഫ്,പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സിനി ബിജു,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു,പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജിജോ ആൻ്റണി,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ,കോതമംഗലം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു,കൃഷി ഓഫീസർ ബോസ് മത്തായി,പഞ്ചായത്ത് ജനപ്രതിനിധികളായ ബേസിൽ ബേബി,സാൻ്റി ബേബി,ഗോപി മുട്ടത്ത്,ആശ മോൾ ജയപ്രകാശ്,ലിസി ജോസ്,വി കെ വർഗീസ്,അൽഫോൻസ സാജു,കുടുംബശ്രീ ചെയർപേഴ്സൺ ഗ്രേസി ബേബി,കേരഗ്രാമം പഞ്ചായത്ത് തല പ്രസിഡന്റ് ജിജി ഏളൂർ,സെക്രട്ടറി എ കെ കൊച്ചുകുറു,കാർഷിക വികസന സമിതി അംഗം പി സി ജോർജ്,അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൽദോസ് പി,കൃഷി അസിസ്റ്റൻ്റ് ബേസിൽ വി ജോൺ, തുടങ്ങിയവർ പങ്കെടുത്തു.

കേരകൃഷിയുടെ പ്രാധാന്യവും ഉത്പാദന ക്ഷമതയും വർധിപ്പിച്ച് കേരകർഷകരുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് കേരഗ്രാമം എന്നും,നടപ്പു വർഷം കീരംപാറ പഞ്ചായത്തിൽ നടപ്പിലാക്കുന്നതോടുകൂടി കോതമംഗലത്ത് ആറു പഞ്ചായത്തുകളിലായി 600 ഹെക്ടർ സ്ഥലത്ത് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കിയെന്നും എം എൽ എ പറഞ്ഞു.കീരംപാറയിൽ നൂറ് ഹെക്ടർ സ്ഥലത്തെ കേരകർഷകർക്കാണ് കേരഗ്രാമം പദ്ധതി കൊണ്ട് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.പരിപാടിയുടെ ഭാഗമായി തെങ്ങ് കയറ്റ മത്സരം,തേങ്ങ പൊതിക്കൽ മത്സരം,ഓലമെടയൽ മത്സരം,തേങ്ങ ചുരണ്ടൽ മത്സരങ്ങളും,വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു.പദ്ധതി പ്രകാരം കർഷകർക്ക് നൽകുന്ന ധനസഹായം പഞ്ചായത്ത് കേര സമിതി പ്രസിഡൻ്റ് ജിജി ഏളൂരിന് ചടങ്ങിൽ എം എൽ എ കൈമാറി.കാർഷിക മത്സരത്തിൽ പങ്കെടുത്ത് വിജയിച്ച കർഷകർക്കും, ജനപ്രതിനിധികൾക്കുമുള്ള
സമ്മാനദാനം ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് മാമച്ചൻ ജോസഫ് നിർവ്വഹിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version