Home LOCAL NEWS ERNAKULAM കാർ എ.ടി.എം കൗണ്ടറിലേക്ക് നിയന്ത്രണം വിട്ടു കയറി

കാർ എ.ടി.എം കൗണ്ടറിലേക്ക് നിയന്ത്രണം വിട്ടു കയറി

0

മൂവാറ്റുപുഴ : നിയന്ത്രണം വിട്ട കാർ എടിഎം കൗണ്ടറിലേക്ക് ഇടിച്ചുകയറി. ഈ സമയം എ.ടി.എം കൗണ്ടറിൽ ഉണ്ടായിരുന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ എടിഎം കൗണ്ടറിന്റെ ഗ്ലാസ് തകർന്ന് വീണാണ് പരിക്കേറ്റത്.
.പെരുമ്പാവൂർ മൂവാറ്റുപുഴ എംസി റോഡിൽ പായിപ്ര കവലയിലെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ എ.ടി.എംമ്മിലേക്കാണ് കാർ ഇടിച്ചു കയറിയത്. ഞായറാഴ്ച വൈകുന്നേരം ആറോടെ പെരുമ്പാവൂർ ഭാഗത്ത് നിന്നെത്തിയ കാർ പുന്നോപ്പടി ഭാഗത്തേക്ക് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ടായിരുന്നു അപകടം. ഗ്ലാസിലിടിച്ചുനിന്നതിനാലാണ് ഗുരുതര അപകടം ഒഴിവായത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version