Home INDIA CHENNAI കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ 46-ാം വാർഷിക സമ്മേളനം രാമനാഥപുരത്ത്

കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ 46-ാം വാർഷിക സമ്മേളനം രാമനാഥപുരത്ത്

0

കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ 46-ാം വാർഷിക സമ്മേളനം ഡിസംബർ 16, 17, 18 തിയതികളിൽ തമിഴ് നാട്ടിലെ രാമനാഥപുരത്ത് നടക്കും. ഹാജാ മഹളിൽ 16 ന് കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യയുടെ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.എ.നീലലോഹിതദാസ് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. വൈകുന്നേരം നിലവിലുള്ള സെൻട്രൽ കൗൺസിലിന്റെയും സെൻട്രൽ കമ്മിറ്റിയുടെയും യോഗം നടക്കുന്നതാണ്. തുടർന്ന് കേരള സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കുന്നതാണ്.

17-ന് രാവിലെ 10 മണിക്ക് കേരള സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ. എ. നീലലോഹിതദാസ് ആധ്യക്ഷം വഹിക്കും. നവാസ് കാനി. എം.പി., ഖാദർ ഭാഷാ എംഎൽഎ, രാമനാഥപുരം മുനിസിപ്പൽ ചെയർമാൻ, മുനിസിപ്പൽ ചെയർമാൻ കിഴേക്കര , രാമനാഥപുരം ജില്ലാ കളക്ടർ, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ കേരള സംസ്ഥാന പ്രസിഡൻറും ലോക കേരള സഭാംഗവുമായ പി.കെ. കബീർ സലാല, രാമനാഥപുരം ജില്ലാ പോലീസ് സൂപ്രണ്ടന്റ്, ധീരേന്ദ്ര പ്രതാപ് , ഘൽദർ കാന്ത് മിശ്ര, അഡ്വ.എസ്.രാജശേഖരൻ എന്നിവർ ആശംസ അർപ്പിക്കും. ഉച്ച കഴിഞ്ഞ് 2 മണിക്ക്
‘ കാമരാജും അധികാര വികേന്ദ്രികരണവും ‘എന്ന വിഷയത്തെ ആസ്പദമാക്കി അഡ്വ. ബാല ജനാധിപതിയുടെ അധ്യക്ഷതയിൽ ചർച്ച സമ്മേളനം നടത്തുന്നതാണ്. തൃച്ചി വേലുസ്വാമി, ദാവൂദ് മിയാഖാൻ , നെല്ലിമൂട് പ്രഭാകരൻ, അരുൾ ചെല്ലകുമാർ , ഡോ. സാം രാജ്‌നേശമണി, എസ്.കെ.വിജയകുമാർ , എ.കെ. സുബൈദ, ഡി.ശശിധരൻ നാടാർ തുടങ്ങിയവർ പങ്കെടുക്കുന്നു.

വൈകുന്നേരം നടക്കുന്ന അനുസ്മരണ സമ്മേളനം കേരള സംസ്ഥാന വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവ്വഹിക്കുന്നതാണ്. പി.ജി.ആർ സിന്ധ്യ, എൻ.കെ. അശോക്കുമാർ , അഡ്വ. മംഗള ജവഹർലാൽ എന്നിവർ പങ്കെടുക്കുന്നതാണ്.
18-ന് രാവിലെ 10 മണിക്ക് ‘കാമരാജും മതനിരപേക്ഷതയും ‘ എന്ന വിഷയത്തിൽ ഡോ.എൻ. സേതുരാമന്റെ അധ്യക്ഷതയിൽ ചർച്ച സമ്മേളനം നടത്തുന്നതാണ്. അഡ്വ.ബി.എസ്.എസ് ജഗൻ , ഡോ. കരുണാനിധി, അഡ്യ. ആർ.ഗാന്ധി, ആർ. പനീർ സെൽവം വട്ടിയൂർക്കാവ് വർഗ്ഗീസ് , എ. ശ്രീധരൻ, സിസിലി പുരം ബൈജു , എസ്. കാർത്തിക് തുടങ്ങിയവർ പങ്കെടുക്കുന്നു.
അന്നേ ദിവസം 11.30 ന് ‘കാമരാജിന്റെ പ്രസക്തി ഇന്ന് ‘എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സമ്മേളനം ഉണ്ടായിരിക്കുന്നതാണ്. അഡ്വ. വേങ്കൈ ചന്ദ്രശേഖർ, ഹിമ്മദ് . എ.ഹുസൈൻ, എൽ. നോയൽ രാജ്, അശ്വതി നായർ , കെ. ശിങ്കാരം തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകുന്നു.
ഉച്ച കഴിഞ്ഞ് 2.30ന്് പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളുടെയും അംഗങ്ങളുടെയും തെരഞ്ഞെടുപ്പും നടക്കും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം തമിഴ്‌നാട് സംസ്ഥാന പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി രാജാ കണ്ണപ്പൻ ഉദ്ഘാടനം ചെയ്യുന്നതാണെന്നു കെ.എഫ്.ഐ കേരള സംസ്ഥാന പ്രസിഡൻറ് പി.കെ. കബീർ സലാല അറിയിച്ചു.

1976 മുതൽ ഒരു സാമൂഹ്യ സാംസ്‌കാരിക സംഘടനയായി ദേശീയ തലത്തിൽ കാമരാജിന്റെ സ്മരണ നിലനിർത്തുന്നതിനു വേണ്ടി പ്രവർത്തിച്ചു വരുന്ന സംഘടനയാണ് കെ.എഫ്.ഐ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version