Home LOCAL NEWS ERNAKULAM ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ നിസമോൾക്ക് തീരാവേദനയായി

ഒഴിവ് റിപ്പോർട്ട് ചെയ്യുന്നതിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ നിസമോൾക്ക് തീരാവേദനയായി

0

കൊച്ചി ; ജോലി ഒഴിവുകള പി.എസ്,സിക്ക്് റിപ്പോർട്ട് ചെയ്യുന്നതിലെ അനാസ്ഥമൂലം അർഹതപ്പെട്ട ജോലി നഷ്ടപ്പെടുന്നവരുടെ വേദനാനുഭവങ്ങൾ ഏറെയാണ്. ഉദ്യോഗസ്ഥരുടെ ഇക്കാര്യത്തലെ തട്ടിപ്പ്്് , മനുഷ്യത്വമില്ലായ്മ, കൃത്യനിർവഹണത്തിലെ വീഴ്ച എന്നിങ്ങനെ നിരവധി കാരണങ്ങളാൽ ഉദ്യോഗാർഥികളുടെ അവസരം നിഷേധിക്കപ്പെടുന്നു.

ഇത്തരുണത്തിലാണ് ഒറ്റദിവസത്തിന്റെ വ്യത്യാസത്തിനു ജോലി നഷ്ടപ്പെട്ട് നിസമോളുടെ വാർത്ത പുറത്തുവരുന്നത്.
പറവൂർ സ്വദേശി കെ.കെ.നിസമോൾ (44) 2015 മാർച്ച് 30നു കാലാവധി അവസാനിച്ച എൽഡി ക്ലാർക്ക് എറണാകുളം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. ആ വർഷം ജൂൺ 30 വരെ പ്രതീക്ഷിക്കാവുന്ന ഒഴിവുകൾക്കു കൂടി കാലാവധി തീരുന്ന റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നൽകാമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഒഴിവുകൾ മാർച്ച് 30നു മുൻപു റിപ്പോർട്ട് ചെയ്യണമെന്ന്്് അറിയിച്ചിരുന്നു. എന്നാൽ ചില വകുപ്പുകളിൽ ജൂൺ 30നു മുൻപ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന 4 ഒഴിവുകൾ പിഎസ്സിക്കു റിപ്പോർട്ട് ചെയ്തത് മാർച്ച് 31ന്. റാങ്ക് ലിസ്റ്റിന്റെ കാലാവധി 30ന് അവസാനിച്ചതിനാൽ നിസക്ക്് ജോലി ലഭ്യമായില്ല. മുസ്ലിം വിഭാഗത്തിൽ അടുത്തതായി പരിഗണിക്കേണ്ടിയിരുന്ന ലിസ്റ്റിൽ നിസയുടെ പേരായിരുന്നു ആദ്യം ഉണ്ടായിരുന്നത്.

മാർച്ച് 30നു രാത്രി 12 വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലെല്ലാം പിഎസ്സി ലിസ്റ്റിൽ നിന്നു നിയമനം നടത്തി.
ചില വകുപ്പുകൾ ഒഴിവുകളുടെ വിവരം ഇമെയിലിനു പകരം തപാൽ മാർഗം പിഎസ്സിയെ അറിയിച്ചതു കൊണ്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വൈകിയതെന്നു നിസ പറയുന്നു. പ്രായപരിധി കഴിഞ്ഞതിനാൽ ഇനിയൊരു പിഎസ്സി പരീക്ഷ എഴുതാൻ കഴിയില്ലെന്ന ദുഖവും നിസ ചൂണ്ടിക്കാണിക്കുന്നു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version