ന്യൂഡൽഹി: രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി എം.പിയായ കിരോഡി ലാൽ മീണയാണ് ബില്ല് അവതരിപ്പിച്ചത്. രാജ്യത്തെ ശിഥിലമാക്കുമെന്നും വൈവിധ്യമാർന്ന സംസ്‌കാരത്തെ വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി ബില്ലിനെതിരെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം ശക്തമായി എതിർക്കുകയും എതിരായി മൂന്ന് പ്രമേയങ്ങൾ അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. എതിർപ്രമേയത്തെ 23 പേർ പിന്തുണച്ചു. 63 പേർ എതിർത്തു. ഭരണഘടനയുടെ നിർദ്ദേശ തത്വങ്ങൾക്ക് കീഴിലുള്ള ഒരു വിഷയം ഉന്നയിക്കുന്നത് അംഗത്തിന്റെ നിയമാനുസൃതമായ അവകാശമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വാദിച്ചു. ‘ഈ വിഷയം സഭയിൽ ചർച്ച ചെയ്യട്ടെ… ഈ ഘട്ടത്തിൽ സർക്കാരിനെ ധിക്കരിക്കാൻ ശ്രമിക്കുകയും ബില്ലിനെ വിമർശിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അനാവശ്യമാണ്,’ അദ്ദേഹം പറഞ്ഞു.
തുടർന്ന് രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ബിൽ ശബ്ദവോട്ടിന് വെക്കുകയായിരുന്നു..ഏക സിവിൽ കോഡ് ആവശ്യമോ അഭികാമ്യമോ അല്ലെന്ന സി.പി.എം എം.പി ജോൺ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
്ഡി.എം.കെ, സമാജ്വാദി പാർട്ടിയും ബില്ലിനെതിരെ രംഗത്തുവന്നു. ഗുജറാത്തിൽ വൻ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് ഏക സിവിൽ കോഡ് ബില്ല് രാജ്യസഭയിൽ അതരിപ്പിച്ചത്. നാടിന്റെ അന്തഃസത്തയെ നശിപ്പിക്കുന്ന ബില്ലാണെന്നായിരുന്നു കോൺഗ്രസ് വിമർശനം. രാജ്യത്ത്് മതധ്രൂവീകരണം ലക്ഷ്യമിട്ടാണ് ഇത്തരം നീക്കമെന്നാണ് ആക്ഷേപം.