എസ്.എൻ.സി ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മൂന്നുപേരെ പ്രതിപട്ടികയിൽനിന്നു ഒഴിവാക്കിയതിനെതിരെ സിബിഐ നല്കിയ ഹർജി തിങ്കളാഴ്ച സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക. 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിം കോടതിയെ സമീപിച്ചത്. അഞ്ച് വർഷത്തിനിടെ 33 തവണ ഹരജികൾ മാറ്റിവച്ചിരുന്നു.
പിണറായി വിജയനെ കൂടാതെ , മുൻ ഊർജ വകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രൻ, ഊർജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്നാണ് കോടതി വിധിക്കുന്നതെങ്കിൽ രാഷ്ട്രീയ വിവാദത്തിനും കാരണമാകും. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപപക്ഷം ഉന്നയിക്കും.