കോതമംഗലം : പാട്ടും നൃത്തവും, ചിരിയും ചേർന്ന ആഘോഷ രാവിന് ആയിരങ്ങൾ പങ്കു ചേർന്നു. കോതമംഗലം എം. എ. കോളേജ് ഗ്രൗണ്ടിനെ സംഗീത സാന്ദ്രമാക്കി ബുധനാഴ്ച പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ വിധു പ്രതാപ് & ടീമിന്റെ സംഗീത നിശ അരങ്ങേറി. നൃത്തവും, പാട്ടും,മിമിക്രിയും, ഫ്യൂഷൻ സംഗീതവും എല്ലാമായി രണ്ടര മണിക്കൂർ സമയമായിരുന്നു പരിപാടി.ആയിരങ്ങളാണ് പരിപാടി കാണുവാൻ എത്തിയത്. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ വജ്ര ജൂബിലിയോടാനുബന്ധിച്ച് നടന്ന ബുധനാഴ്ചത്തെ കലാസന്ധ്യയാണ് വിധു സംഗീത സാന്ദ്രമാക്കിയത്.രാവിലെ നടന്ന വജ്ര മേസ് സെമിനാറിൽ ഏഷ്യാനെറ്റ് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ബാബു രാമചന്ദ്രൻ സംസാരിച്ചു
ഓരോ വ്യക്തിയും രാഷ്ട്രീയത്തിൽ അവരവരുടെ റോൾ നിർവഹിച്ചില്ലെങ്കിൽ അർഹത ഇല്ലാത്തവർ നമ്മെ ഭരിക്കുമെന്ന് ബാബു രാമചന്ദ്രൻ പറഞ്ഞു.
നമ്മുടെ അധികാരം നാം ഉപയോഗിച്ചില്ലെങ്കിൽ അർഹതയില്ലാത്തവർ നമ്മെ ഭരിക്കും.
ഒരു ജനാധിപത്യസമൂഹത്തിൽ ഓരോ വ്യക്തിക്കും രാഷ്ട്രീയത്തിൽ ഉള്ള പങ്ക് എത്രത്തോളമാണെന്നും, ഓരോ വ്യക്തിയും രാഷ്ട്രീയത്തിലുള്ള തന്റേതായ പങ്ക് നിർവഹിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ സാഹചര്യങ്ങളും, സൗകര്യങ്ങളുമുള്ള വ്യക്തികൾ പ്രതികരിക്കാതെ, സുഖസൗകര്യങ്ങളിൽ ജീവിക്കുന്നു.അവർ ഓർക്കുന്നില്ല അവർ ഇപ്പോൾ പ്രതികരിക്കുന്നത് ഇപ്പോളത്തെ സമൂഹത്തിന് വേണ്ടി മാത്രമല്ല വരും സമൂഹത്തിന് വേണ്ടി കൂടിയാണെന്നുള്ള കാര്യം .എലിപ്പത്തായം എന്ന പഴയ സിനിമ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.എന്തെങ്കിലും മാറ്റങ്ങൾ വരണമെങ്കിൽ ജനങ്ങൾ ഇടപെട്ടേ പറ്റൂ എന്ന് ഗ്വാട്ടിമലയിലെ അനുഭവത്തെ സൂചിപ്പിച്ച്കൊണ്ട് ബാബു രാമചന്ദ്രൻ ഓർമ്മിപ്പിച്ചു.
കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോ ടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക എക്സിബിഷൻ “വജ്ര മേസ് കാണുവാൻ ദിനം പ്രതി ആയിരങ്ങൾ മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലേക്കെത്തിക്കൊണ്ടിരിക്കുന്നു. അത്ഭുതവും ഒപ്പം ആകാംഷയും നിറഞ്ഞ മനസ്സുമായിട്ടാണ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നെത്തിയ ജനങ്ങൾ ഈ പ്രദർശനങ്ങൾ കണ്ട് മടങ്ങുന്നത്. “വജ്ര മേസ് ഡിസം ബർ 3 വരെ നീണ്ടു നിൽക്കും.
വ്യാഴാഴ്ച വൈകിട്ട് കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ബാൻഡ് വാർ ആണ് അരങ്ങേറുന്നത്.