Home NEWS KERALA ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

   തിരുവനന്തപുരം – മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് മന്ത്രിയെത്തിയത്.   മന്ത്രി വീണാ ഡോക്ടര്‍മാരുമായി സംസാരിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.  ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്നു ഡോക്ടര്‍ മഞ്ജു തമ്പി പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖമാണെന്നും മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും ഇന്നലത്തേക്കാള്‍ ഭേദമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.

 മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് ആശുപത്രിയില്‍ നേരിട്ടെത്തി ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചത്. ന്യൂമോണിയയെ തുടര്‍ന്ന് ഇന്നലെ വൈകിട്ടാണ് ഉമ്മന്‍ ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിംസിലെ ചികിത്സക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ വീണ്ടും ബാംഗ്ലൂരുവിലേക്ക് തുടര്‍ ചികിത്സക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

 ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. അതിനിടെ, കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് കാണിച്ച് ഉമ്മന്‍ ചാണ്ടിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് വിവാദമായിരുന്നു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version