Home LOCAL NEWS ERNAKULAM ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂം മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂം മൂവാറ്റുപുഴയിൽ പ്രവർത്തനം ആരംഭിച്ചു

മൂവാറ്റുപുഴ : മാംഗോ മോട്ടോഴ്സ് എന്ന പേരിൽ മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് ഇലക്ട്രിക് സ്‌കൂട്ടർ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ജപ്പാൻ കമ്പനിയായ ഒയിറ്റയുടെ അംഗീകൃത ഡീലറാണ് മാംഗോ മോട്ടേഴ്സ്.
വെള്ളൂർക്കുന്നം സിഗ്‌നൽ ജംഗ്ഷിൽ യു.കെ.ടവേഴ്സിൽ ആരംഭിച്ച ഷോറൂം നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജ്മൽ ചക്കുങ്ങൽ നിർവഹിച്ചു.


ചടങ്ങിൽ ഒയിറ്റ എം.ഡി. ഷിബു ഇല്ലുവാതിക്കൽ, മുനിസിപ്പൽ കൗൺസിലർമാരായ ബിന്ദു സുരേഷ്, കെ.ജി.അനിൽകുമാർ, അമൽ ബാബു, തഖ്‌വ മസ്ജിദ് ഇമാം ഷമീർ മൗലവി,
മാംഗോ ഗ്രൂപ്പ് പാർട്ണർമാരായ റഫീക്ക് അബ്ദുൽ സലാം, ലിനു പൗലോസ്, സജി കെ.ജെ., മുഹമ്മദ് ഷിഫാസ്, തുടങ്ങിയവർ പങ്കെടുത്തു.
ആന്റി തെഫ്റ്റ് ടെക്നോളജി, കീലെസ്സ്് എൻട്രി, റിവേഴ്സ് ഗിയർ, മാനുവൽ സ്പീഡ് കൺട്രോൾ, ഡിസ്‌ക് ബ്രേക്ക്, റെസ്‌ക്യൂ മോഡ്, യു.എസ്.ബി പോർട്ട് തുടങ്ങിയ സംവിധാനമുള്ളതാണ് സ്‌കൂട്ടറുകൾ.

രജിസ്ത്രേഷനും, ലൈസൻസും വേണ്ടാത്തത് ഉൾപ്പെടെയുള്ള സ്‌കൂട്ടറുകൾ ലഭ്യമാണ്.
നാല് മണിക്കൂർ ചാർജ് ചെയ്താൽ ഇനം അനുസരിച്ച് 85-120 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വാഹനം വാങ്ങുന്നവർക്ക് വായ്പാ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version