പാലക്കാട് .ചെറുപ്പം മുതലുള്ള അറ്റ്‌ലസ് പ്രധാന്റെ കാല്‍പന്തുകളി സ്വപ്നങ്ങള്‍ക്കു സ്‌പെയിനില്‍ കിക്കോഫാകും.കൊടുമ്പ് പഞ്ചായത്തിലെ തിരുവാലത്തൂര്‍, പുതിയകളത്തില്‍ എം. മോഹനന്‍ കമലാക്ഷി ദമ്പതികളുടെ മകനായ 12കാരന്‍ അറ്റ്‌ലസ്്്പ്രധാന്്് വിദഗ്ധ പരിശീലനത്തിന് സ്‌പെയിനിലെ ഫുട്ബാള്‍ മൈതാനമാകും പുതിയകളിക്കളം.ഇവിടേക്ക് തെരഞ്ഞെടുത്തുകൊണ്ടുള്ള വിവരം കഴിഞ്ഞ ദിവസം വീട്ടുകാര്‍ക്ക് ലഭിച്ചു.കൊല്‍ക്കത്ത ഫുട്ബാള്‍ അക്കാദമിയില്‍ ഒരുവര്‍ഷത്തെ പരിശീലനത്തിനു ശേഷം, ഈസ്റ്റ് ബംഗാള്‍ ഫുട്ബാള്‍ കഌില്‍ ഒരു വര്‍ഷമായി പ്രാക്ടീസ് ചെയ്തു വരികയാണ്. ഇവിടെ നിന്നാണ് സ്‌പെയിനില്‍ വിദഗ്ധപരിശീലനം നേടാന്‍ അവസരം കിട്ടിയത്.അടുത്തമാസം ദുബായിലെ അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമിയില്‍ നടക്കുന്ന നാലര മാസത്തെ പരിശീലനക്യാംപിലെക്കും അറ്റ്‌ലസിന് അവസരം കിട്ടിയിരിക്കുകയാണ്
ഇതിനുശേഷമായിരിക്കും സ്‌പെയിനിലേക്കു പോകുന്നത്. അവിടെ 16 വയസ്സുവരെ പരിശീലനം നടത്താന്‍ കഴിയും. പാലക്കാട് ബി. ഇ. എം. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അഞ്ചില്‍പഠിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കൊല്‍ക്കത്ത ഫുട്ബാള്‍ അക്കാദമിയിലേക്ക് തെരഞ്ഞെടുത്തത്. ഈ സ്‌കൂളില്‍ ഏഴാം കല്‍സില്‍ പഠിക്കുന്ന അറ്റ്‌ലസിനു സ്‌കൂളധികൃതര്‍ കളിപരിശീലനത്തിന് തടസമുണ്ടാകാത്ത വിധം പഠിക്കാന്‍സൗകര്യവും ഒരുക്കി കൊടുത്തിട്ടുണ്ട്.
സ്‌പെയിനില്‍ പഠിക്കാനുള്ള അവസരം കിട്ടിയിയെങ്കിലും, നാലുവര്‍ഷം അവിടെ താമസിച്ചു പരിശീലനം നടത്തുനുള്ള ചെലവ് ഒരു കര്‍ഷകകുടുംബമായ മോഹനന് താങ്ങാന്‍ ബുദ്ധിമുട്ടാണ്. അറ്റ്‌ലസിന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്‌പോണ്‍സറെ തേടുകയാണ് ഇവര്‍