Home LOCAL NEWS ഇനിയാരും കുഴഞ്ഞു വീണ് മരിക്കാതിരിക്കട്ടെ ; സിപിആർ പരിശീലനം നേടി വിദ്യാർഥികൾ

ഇനിയാരും കുഴഞ്ഞു വീണ് മരിക്കാതിരിക്കട്ടെ ; സിപിആർ പരിശീലനം നേടി വിദ്യാർഥികൾ

ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സി.പി.ആർ ട്രെയിനിംഗ് നൽകി.

കോവിഡ് എന്ന മഹാമാരി വന്നതിന് ശേഷം ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരുടെ കുഴഞ്ഞ് വീണ് മരണം നിത്യ സംഭവമാണ്. ഈ സാഹചര്യത്തിൽ നമ്മുടെ അറിവില്ലായ്മ കൊണ്ട് ഇനി ഒരു മരണം കൂടി ആവർത്തിക്കാതിരിക്കാൻ മുവാറ്റുപുഴ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ സൊെസൈറ്റി ഓഫ് അനസ്‌ത്യേഷ്യലജിസ്റ്റും സംയുക്തമായി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്‌കൂൾ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സി.പി.ആർ ട്രെയിനിംഗ് നൽകി.

സി പി ആർ നൽകുന്ന പരിശീലനത്തിന്റെ വീഡിയോ വിദ്യാർത്ഥികളുടെ വാട്ട്‌സാസാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത് ഈ അറിവ് പരിചയപെടുത്തുകയും ചെയ്തു. ആദ്യം സമ്പൂർണ സി.പി.ആർ പരിശീലനം നേടിയ സ്‌കൂൾ എന്ന പദവി ഇനി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്‌കൂളിന് സ്വന്തം.

മാസ്റ്റർ ട്രെയിനേഴ്സ്

മൂവാറ്റുപുഴ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. വിനോദ് എസ് നായർ, മുൻ പ്രസിഡന്റ് ഡോ.രവീന്ദ്രനാഥ കമ്മത്ത് . എമർജൻസി ലൈഫ് സപ്പോർട്ട് ട്രെയിനർ ഡോ.അനൂപ് ഈപ്പൻ എന്നിവരാണ് പരിശീലനം നൽകിയത്. മാറാടി ഗ്രാമ പഞ്ചായത്തിലെ ഓരോ വീട്ടിലും ഒരു രക്ഷാപ്രവർത്തകൻ എന്ന ലക്ഷ്യത്തോടെ ഈ പരിശീലനം തുടരുമെന്ന് മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അമർ ലാൽ പറഞ്ഞു.

സി.പി. ആർ പരിശീലനം മാറാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ബേബി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി മാറാടി പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അമർ ലാലും, മുഖ്യപ്രഭാഷണം മാറാടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ജിഷ ജിജോയും നടത്തി. പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, പി.റ്റി.എ പ്രസിഡന്റ് സിനിജ സനിൽ, മദർ പി.റ്റി.എ ചെയർപേഴ്‌സൺ ഷർജ സുധീർ , സ്‌കൂൾ വികസന സമിതി ചെയർമാൻ റ്റി. വി അവിരാച്ചൻ സീനിയർ അസിസ്റ്റന്റ് ഡോ. അബിത രാമചന്ദ്രൻ , റോണി മാത്യു, സ്റ്റാഫ് സെക്രട്ടറി വിനോദ് ഇ ആർ , പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി സ്‌കൂൾ കൗൺസലർ ഹണി വർഗീസ്, പൗലോസ് റ്റി വനിത ശിശു വികസന വകുപ്പ് സൂപ്പർവൈസർ റ്റി ഇ ഹുമൈബാൻ, രതീഷ് വിജയൻ ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version