എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പണം വച്ച് ചീട്ട് കളിക്കാൻ വന്നുകൊണ്ടിരുന്നത്.
ആലുവയിൽ വൻ വീട്ടുകളി സംഘം പിടിയിൽ. പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും ഏഴ്‌ലക്ഷത്തി ഇരുപത്തൊന്നായിരത്തിതൊള്ളായിരം രൂപ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലുവ എസ്.എച്ച്.ഒ എം.എം.മഞ്ജു ദാസിൻറെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘം നടത്തിയ സ്‌പെഷൽ ഓപ്പറേഷനിൽ പെരിയാർ ബാർ ഹോട്ടലിൽ നിന്നുമാണ് ചീട്ടു കളിസംഘത്തെ പിടികൂടിയത്.
ഇടുക്കി മന്നംകണ്ടം മംഗലത്ത് വീട്ടിൽ ഷംസുദീൻ (36), ചെറായി കുഴിപള്ളി പഴംപള്ളി മുരളി (56), പിറവം പാഴൂർ പുത്തൻപുരക്കൽ വീട്ടിൽ എൽദോസ് (41), പിറവം കക്കാട് മിനിയാലിൽ വീട്ടിൽ ബിജു (46), പിറവം കക്കാട് എടയാലിൽ വീട്ടിൽ ശ്രീജിത്ത് (31), പാലാരിവട്ടം കണയന്നൂർ ചൂലക്കടവ് അൻസാർ (45), നെടുമ്പാശ്ശേരി ചെങ്ങാമനാട് മല്ലിശേരി പറമ്പ് വീട്ടിൽ സുരേഷ് (43), ആലുവ ജവഹർ റോഡിൽ വല്ലൂരകതൂട്ട് വീട്ടിൽ അശോകൻ (48), തൊടുപുഴ ഉടുമ്പന്നൂർ ഇരമ്പത്ത് ഷഫീക് (33), ചെങ്ങമനാട് അടുവശ്ശേരി കോട്ടയിൽ മാവേലി വീട്ടിൽ പ്രകാശൻ (55), നെടുമ്പാശ്ശേരി മേക്കാട് ചാമവിളയിൽ ജോൺപോൾ (28), പെരുമ്പാവൂർ വെങ്ങോല കിഴക്കൻ വീട്ടിൽ ഫിറോസ് (36) എന്നിവരാണ് പിടിയിലായത്. ഹോട്ടലിൽ റൂമെടുത്താണ് സംഘം ചീട്ടുകളിച്ചിരുന്നത്.
എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പണം വച്ച് ചീട്ട് കളിക്കാൻ വന്നുകൊണ്ടിരുന്നത്. പോലീസും മറ്റും വരുന്നുണ്ടോ എന്നറിയാൻ സംഘം വഴികളിൽ പ്രത്യേകം ആളുകളെ നിർത്തിയിട്ടുണ്ടായിരുന്നു. 11 ന് രാത്രി പത്ത് മണിയോടെ പത്ത് പേരടങ്ങുന്ന പ്രത്യേക പോലീസ് ടീം ഗ്രൂപ്പുകളായി എത്തി ഹോട്ടൽ വളഞ്ഞ് പിടികൂടുകയായിരുന്നു..