രണ്ടുവയസ്സുകാരി ഉൾ്പ്പെടെ മൂന്നുപേരുടെ ദാരുണ മരണത്തിനും ഒമ്പതുപേർക്ക് പൊള്ളലേല്ക്കുകയും ചെയ്ത ട്രൈയിൻ തീവയ്പ് കേസിൽ പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് പുറത്തുവി്ട്ടു. കറുത്ത പ്ലാന്റും ചുവന്ന കള്ളി ഷർട്ടുമാണ് വേഷം. ആക്രമിയെ കണ്ടുവെന്ന് പറഞ്ഞ യാത്രക്കാരനായ റാസിക്കിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയത്.
നേരത്തെ പ്രതിയെന്നു കരുതുന്ന ആൾ ബൈക്കിൽ കയറി രക്ഷപ്പെടുന്ന നിർണായകമായ സി.സി.ടി. വി തെളിവുകൾ ലഭിച്ചിരുന്നു. ചെമപ്പ് ഷർട്ടും പാന്റ്സും ധരിച്ചയാൾ ഫോൺചെയ്യുന്നതും തുടർ്ന്ന് ഒരു ബൈക്ക് ഇയാളുടെ മുന്നിൽകൊണ്ടുനിർത്തി പിന്നിൽ കയറ്റിക്കൊണ്ടുപോകുന്നതുമാണ് സി.സി.ടി,വി ദൃശ്യത്തിലുള്ളത്. തീവച്ച കേസിൽ കുറ്റവാളി ആരായിരിക്കുമെന്ന ചിന്തയിലാണ് കേരളം. സിസിടിവി ദൃശ്യത്തിൽ കണ്ടതുപോലെ ബൈക്കിൽ കയറി രക്ഷപ്പെട്ടത്് പ്രതിയാണെങ്കിൽ ആസൂത്രിതമായ ആക്രമണമാണ് നടന്നിരിക്കുന്നത്. ഒപ്പം ആക്രമണത്തിൽ മറ്റു പങ്കാളിത്തവും ഉറപ്പാണ്. നിരപരാധികൾക്കെതിരെ ഇത്തരം ഒരു ആക്രമണം ലക്ഷ്യമിട്ടത് എന്തിനാണെന്ന്് പ്രതികളെ പിടികൂടിയാൽ മാത്രമേ വ്യക്തമാകുകയുള്ളു.
ഇതിനിടെ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽകാന്ത് പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടുമെന്ന്്് സൂചനയും ഡി.ജി.പി നൽകി.
ആലപ്പുഴയിൽ നിന്നു രാത്രി ട്രെയിൻ കോഴിക്കോട് എത്തി കണ്ണൂർക്കുപോകവെ എലത്തൂർ കോരപ്പുഴ പാലത്തിനു സമീപം ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ഡി 1 കോച്ചിൽ തീയിട്ടത്. തീയിൽനിന്നു ര്ക്ഷപ്പെടാനുള്ള ശ്രമത്തിൽ ട്രെയിനിൽനിന്നു ചാടിയ മട്ടന്നൂർ പാലോട്ടുപള്ളി ബദ് രിയ മൻസിലിൽ റഹ്മത്ത് (45), ഇവരുടെ സഹോദരിയുടെ മകൾ സഹ്ല (രണ്ട് വയസ്), കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവർ ദാരുണമായി മരിച്ചു.
ഒമ്പത് ്പേർക്ക് പൊള്ളലേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. മട്ടന്നൂരിൽനി്ന്നു നോമ്പ തുറക്കാനെത്തി മടങ്ങിയതാാണ് റഹ്മത്തെന്നു ബന്ധുക്കൾ പറഞ്ഞു. തീ കൊളുത്തിയപ്പോൾ ട്രെയിൻ നിർത്തിയ കോരപ്പുഴ പാലത്തിനും എലത്തൂർ റെയിൽവെ സ്റ്റേഷനും ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്