Home NEWS KERALA ആനാവൂർ നാരായണൻ നായർ വധം 11 ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ്

ആനാവൂർ നാരായണൻ നായർ വധം 11 ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം തടവ്

0
anavoor narayanan

തിരുവനന്തപുരം :ആനാവൂർ സരസ്വതി മന്ദിരത്തിൽ നാരായണൻ നായർ വധകേസിൽ, 11 ആർഎസ്എസുകാരായ പ്രതികൾക്കും ജീവപര്യന്തം തടവ്. കീഴാറൂർ സ്വദേശികളായ ബിഎംഎസ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലളിതം വീട്ടിൽ വെള്ളംകൊള്ളി രാജേഷ് (47), അരശുവിള മേലേ പുത്തൻവീട്ടിൽ പ്രസാദ്കുമാർ (35), കാർത്തിക സദനത്തിൽ ഗിരീഷ്‌കുമാർ (41), എലിവാലൻകോണം ഭാഗ്യവിലാസം ബംഗ്ലാവിൽ പ്രേംകുമാർ (36), പേവറത്തലക്കുഴി ഗീതാഭവനിൽ അരുൺകുമാർ എന്ന അന്തപ്പൻ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടിൽ ബൈജു (42), സഹോദരങ്ങളായ കാവല്ലൂർ മണികണ്ഠവിലാസത്തിൽ കുന്നു എന്ന അനിൽ (32), അജയൻ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനിൽ സജികുമാർ (43), ശാസ്താംകോണം വിളയിൽ വീട്ടിൽ ബിനുകുമാർ (43), പറയിക്കോണത്ത് വീട്ടിൽ ഗിരീഷ് എന്ന അനിക്കുട്ടൻ (48) എന്നിവരെയാണ്് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. 2013 നവംബർ 5 അഞ്ചിന് അനന്തപുരിയെ നടുക്കിയ കൊലപാതകം നടന്നത്. എസ്എഫ്‌ഐ കല്ലറട ഏരിയാ സെക്രട്ടറിയായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെ മാരകമായി വെട്ടേറ്റ് നാരായണൻ നായർ കൊല്ലപ്പെടുകയായിരുന്നു. അക്രമി സംഘത്തെ തടയുന്നതിനിടെയാണ് നാരായണൻ നായർക്ക് വെട്ടേറ്റു.

ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർ് ഒരു ലക്ഷം രൂപ വീതവും,
മൂന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും അൻപതിനായിരം രൂപ പിഴയും വിധിച്ചു. നെയ്യാറ്റിൻ കര കോടതിയാണ് ശിക്ഷ വിധിച്ചത്.

പബ്ലിക് പ്രോസിക്യൂട്ടർ മുരുക്കുംപുഴ വിജയകുമാരൻ നായരാണ് വാദി ഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരായത്. സൂരജ് നായർ ആർ, എസ് അഹല്യ എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായിരുന്നു. ഒന്നാംപ്രതി രാജേഷ് ഉൾപ്പെടെയുളള്ള നാല് മുഖ്യപ്രതികൾക്ക് ക്യാപിറ്റൽ പണിഷ്‌മെൻറ് നൽകണമെന്നായിരുന്നു വാദം. തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനായിരുന്നു നാരായണൻ നായർ.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version