Home NEWS KERALA ആദിവാസി ഉദ്യോഗസ്ഥര്‍ ജോലി സ്ഥലങ്ങളില്‍ വിവേചനങ്ങള്‍ നേരിടുന്നു.അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ സംഘടന

ആദിവാസി ഉദ്യോഗസ്ഥര്‍ ജോലി സ്ഥലങ്ങളില്‍ വിവേചനങ്ങള്‍ നേരിടുന്നു.അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ സംഘടന

0
അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ സംഘടനയുടെ അഞ്ചാമത് അര്‍ദ്ധവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തവര്‍

അഗളി.അട്ടപ്പാടിയിലെആദിവാസി ഉദ്യോഗസ്ഥര്‍ ജോലി സ്ഥലങ്ങളില്‍ നേരിടുന്ന വിവേചനങ്ങള്‍, മാനസിക പീഡനങ്ങള്‍ എന്നിവക്കെതിരെ ശക്തമായി ഇടപ്പെടല്‍ നടത്തുവാന്‍ അട്ടപ്പാടി ആദിവാസി ഉദ്യോഗസ്ഥ സംഘടനയുടെ അഞ്ചാമത് അര്‍ദ്ധവാര്‍ഷിക സമ്മേളനം തീരുമാനിച്ചു
ആദിവാസി സമൂഹം നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ സാമൂഹികപരമായും സാമ്പത്തികപരമായും എല്ലാ മേഖലകളിലും സ്വയംപര്യാപ്തത കൈവരിക്കണമെന്നും സ്വന്തമായി സ്‌കുളുകളും, ആശുപത്രിയും, സുപ്പര്‍ മാര്‍ക്കറ്റുകള്‍, തൊഴില്‍ സംരഭംങ്ങള്‍ എന്നിവ തുടങ്ങുവാനും തീരുമാനിച്ചു.് അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പി.വി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.എന്‍.പളനിസ്വാമി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.ശെല്‍വി,ട്രഷറര്‍. രംഗസ്വാമി സെക്രട്ടറി ശക്തിവേല്‍,സംസാരിച്ചു, ജോ.സെക്രട്ടറി ദീപാവിജയന്‍ നന്ദി പറഞ്ഞു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version