Home LOCAL NEWS WAYANAD ആദരിച്ചു

ആദരിച്ചു

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികളെ ചേർത്തുപിടിക്കുന്ന ജീവകാരുണ്യ പ്രവർത്തകൻ രജീഷ് എം.സി.എച്ചിനെ അനുമോദിച്ചു.
മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹെൽപ്പ് ഫോർ പുവേഴ്സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് രജീഷിനെ അനുമോദിച്ചത്.
പ്രമുഖ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. നിപ്പ കാലയളവിൽ മരണമടഞ്ഞവരുടെ ശരീരങ്ങൾ മറവു ചെയ്യാനും നിപ്പരോഗികൾക്ക് സഹായം ചെയ്യാനും മറ്റും മുൻപന്തിയിൽ ഉണ്ടായിരുന്ന രജീഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചിരുന്നു. ദിനംപ്രതി മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ട രോഗികളെ ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളിലെത്തിച്ച് വിദഗ്ധ ചികിത്സകൾ ലഭ്യമാക്കാൻ സഹായിക്കുന്ന രജീഷ് തൊട്ടടുത്ത വെള്ളിപറമ്പിൽ രോഗികൾക്ക് താമസിക്കാനായി പുവേഴ്സ് ഹോം എന്നൊരു സ്ഥാപനവും നടത്തുന്നുണ്ട്. തീർത്തും നിസ്വാർത്ഥ സേവകനാണ് രജീഷ്.
കീഴ്മാട് നടന്ന ചടങ്ങിൽ ഉസ്മാൻ അഞ്ചുകുന്ന് അധ്യക്ഷതവഹിച്ചു.അഷ്റഫ് ബാലുശ്ശേരി, മൊയ്തു കൊയിലാണ്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുസ്മിത, ശീകല തുടങ്ങിയവരും പങ്കെടുത്തു. അലി കൊയിലാണ്ടി സ്വാഗതവും മൊയ്തു കൊയിലാണ്ടി നന്ദിയും പറഞ്ഞു..

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version