Home LOCAL NEWS ERNAKULAM അവഗണനയിൽ പ്രതിഷേധിച്ച് നഗസഭാ ചെയർമാൻ പി.പി.എൽദോസ് വേദിയിൽ കയറാതെ സദസ്സിലിരുന്നു പ്രതിഷേധിച്ചു

അവഗണനയിൽ പ്രതിഷേധിച്ച് നഗസഭാ ചെയർമാൻ പി.പി.എൽദോസ് വേദിയിൽ കയറാതെ സദസ്സിലിരുന്നു പ്രതിഷേധിച്ചു

ചെയർമാൻ പി.പി.എൽദോസ് കാണികൾക്കൊപ്പം ഇരിക്കുന്നു

മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗര റോഡ്് വികസനം ഉദ്ഘാടന വേദിയിൽ കയറാതെ നഗരസഭാ ചെയർമാൻ പി.പി. എൽദോസിന്റെ പ്രതിഷേധം.
ഉദ്ഘാടന ചടങ്ങ് തീരുംവരെ സദസ്സിൽ കാണികളോടൊപ്പം ഇരുന്നു. യോഗത്തിലും പരിപാടിയുടെ പ്രചാരണത്തിലും പൂർണമായും അവഗണിക്കപ്പെട്ടതാണ് പ്രതിഷേധത്തിനു കാരണമായത്.

മൂവാറ്റുപുഴയുടെ സ്വപ്‌ന പദ്ധതിയായ വെള്ളൂർക്കുന്നം മുതൽ പോസ്റ്റ് ഓഫീസ് വരെയുള്ള നാലുവരി പാതയുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസാണ് നിർവഹിച്ചത്. മാത്യുകുഴൽ നാടൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ ചെയർമാനെ ആസംശസാ പ്രാസംഗികനായി മാത്രമാണ് ഉൾപ്പെടുത്തിയത്.

ശിലാ ഫലകത്തിലും പേര് ഒഴിവാക്കി. മന്ത്രിയുടെയും എംൽഎയുടെയും എം.പി യുടെയും പേര് മാത്രമാണ് ശിലാഫലകത്തിൽ കൊത്തിയത്. വേദിയിൽ മന്ത്രി ഉൾപ്പെടെ പ്രധാന വ്യക്തികൾക്ക്്് എക്‌സിക്യൂട്ടീവ് കസേരയിട്ടിരുന്നു. ഇവിടെയും ചെയർമാനെ പരിഗണിച്ചില്ല. പദ്ധിയുടെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളിലും പി.പി.എൽദോസ് ഉൾപ്പെട്ടില്ല.

ഇത്് സംബന്ധിച്ച്്് യു.ഡി.എഫ് യോഗത്തിലും പരാതി ഉയർന്നിരുന്നു. തുടർന്ന് ഉദ്ഘാടന യോഗത്തിലെത്തിയപ്പോഴും ക്രൂരമായ അവഗണിക്കപ്പെട്ടതാണ് വേദിയിൽ കയറാതെ പ്രതിഷേധിക്കാനിടയയാതെന്നാണ് അറിയുന്നത്. യുഡിഎഫ് എംഎൽഎ യുടെ നേതൃത്വത്തിൽ നടന്ന ഒരു പ്രധാന ചടങ്ങിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറികൂടിയായ നഗരസഭാ ചെയർമാൻ അവഗണിക്കപ്പെട്ടത് പാർട്ടിയിലും മുന്നണിയിലും ചർച്ചക്കിടയാക്കിയിരിക്കുകയാണ്. അനുനയിപ്പിച്ച് വേദിയിലെത്തിക്കാനുളള ചിലരുടെ ശ്രമവും വിജയിച്ചില്ല പൊതുമരാമത്ത് വകുപ്പാണ് കാര്യപരിപാടി നിയന്ത്രിച്ചതെന്നാണ് ഒരു വിഭാഗം പറയുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version