Home TOP NEWS അപകീർത്തി കേസിൽ ഷാജൻ സ്‌കറിയക്ക് ല്ഖ്‌നൗ കോടതിയുടെ സമൻസ് ; നേരിട്ട് ഹാജരാകണം

അപകീർത്തി കേസിൽ ഷാജൻ സ്‌കറിയക്ക് ല്ഖ്‌നൗ കോടതിയുടെ സമൻസ് ; നേരിട്ട് ഹാജരാകണം

വ്യവസായി എം.എ യൂസഫലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകൻ വിവേക് ഡോവൽ എന്നിവർക്ക് എതിരെ വ്യാജ ആരോപണം ഉന്നയിച്ചുവെന്ന പരാതിയിൽ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയക്കും സിഇഒ ആൻ മേരി ജോർജ്, ഗ്രൂപ്പ് എഡിറ്റർ റിജു എന്നിവർക്കും ലഖ്‌നൗ ലക്‌നൗ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ സമൻസ്. മൂന്ന് പേരോടും ജൂൺ ഒന്നിന് നേരിട്ട് ഹാജരാകണം എന്ന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് മാധ്യമം ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ മുഖേന സമൻസ് ഷാജൻ സ്‌കറിയക്ക് നൽകാനാണ് ഉത്തരവ്. . സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ ജോഷിയാണ് ലുലു ഗ്രൂപ്പ് ഡയറക്ടർക്ക് വേണ്ടി ഹാജരായത്.

ലഖ്നൗവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി സമൻസ് അയച്ചത്. മറുനാടൻ മലയാളിയുടെ യൂ ട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത രണ്ട് വീഡിയോകൾക്ക് എതിരെയാണ് അപകീർത്തി കേസ് ഫയൽ ചെയ്തത്. ഈ രണ്ട് വീഡിയോകളിലും യൂസഫലി, വിവേക് ഡോവൽ എന്നിവർക്ക് എതിരെ ഷാജൻ സ്‌കറിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു എന്നതാണ് കേസ്. ഷാജൻ സ്‌കറിയ ചെയ്ത വീഡിയോവിലെ ആരോപണങ്ങൾ പ്രഥമ ദൃഷ്ട്യാ അപകീർത്തികരമാണ് എന്നു ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികൾക്ക് നേരിട്ട് ഹാജരാകുന്നതിനുള്ള സമൻസ് അയച്ചത്.

നോട്ട് അസാധുവാക്കലിന് ശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജിഎൻവൈ ഏഷ്യാ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നായിരുന്നു ഷാജൻ സ്‌കറിയ വീഡിയോവിൽ ആരോപിച്ചിരുന്നത്. യൂസഫലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷണൽ ഡയറ്കടർ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വീഡിയോവിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഈ വിഡിയോ ലുലു ഗ്രൂപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് ലഖ്നൗ കോടതിയിൽ അപകീർത്തി കേസ് ഫയൽ ചെയ്തതെന്നുമാണ് റിപ്പോർട്ട്്്

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version