Home LOCAL NEWS IDUKKI അനിയന്ത്രിതമായ പാറഖനനത്തിനെതിരെ കരിമണ്ണൂരിൽ പ്രതിഷേധം ഇന്ന്

അനിയന്ത്രിതമായ പാറഖനനത്തിനെതിരെ കരിമണ്ണൂരിൽ പ്രതിഷേധം ഇന്ന്

0

കരിമണ്ണൂർ: അനിയന്ത്രിതമായി കരിമണ്ണൂരിൽ അനിയന്ത്രിതമയി പാറഖനനം അനുവദിക്കുന്നതായി ആരോപിച്ച് ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തിലുള്ള പ്രതിഷേധ സദസ്സ് ഇന്നു വൈകിട്ട് 3.30ന് കരിമണ്ണൂർ ടൗണിൽ നടക്കും.

ചില കൺസൾട്ടിംഗ് ഏജൻസികൾ വഴി കോഴനല്കി പാറഖനനത്തിനു വിവിധ വകുപ്പുകളിൽനിന്നു അനുമതിവാങ്ങിയെടുക്കുകയാണ് ചെയ്യുന്നതെന്നു കോ-ഓർഡിനേറ്റർ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പർ ലിയോ കുന്നപ്പിള്ളിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വേണ്ടത്ര പരിശോധനയില്ലാതെ ഏതാനും കാര്യങ്ങൾ മാത്രം സ്ഥിതീകരിച്ച് രേഖകൾ തയ്യാറാക്കി ക്വാറി മാഫിയക്ക് നൽകുന്നത്.
്. കരിമണ്ണൂർ പഞ്ചായത്ത് 30.08.2022ൽ ക്വാറി വിഷയത്തിൽ സംസ്ഥാനത്ത് അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ദ്ധയായ ഡോ. കെ.ജി. താരയെ നിയോഗിച്ച് പഠനം നടത്താനും അതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകുവാനും ഐക്യകണ്ട്‌ഠ്യേന തീരുമാനിച്ചിരുന്നു. എന്നാൽ ഈ പഠന റിപ്പോർട്ട് വരുന്നതിന് മുമ്പ് 30.11.2022ൽ വീണ്ടും കമ്മിറ്റി കൂടി പഞ്ചായത്ത് ഖനനാനുമതി നല്കി.

പഠന റിപ്പോർട്ടിൽ വലിയ പാരിസ്ഥിതീകാഘാതവും കുടിവെള്ള ക്ഷാമവുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നൂറുവർഷങ്ങളായി തോട്ടഭൂമിയായ സ്ഥലത്ത് 16 അടി മണ്ണ് പരിപൂർണ്ണമായി മാറ്റി അവാന്തര ഘനനം നടത്താൻ അനുമതി കൊടുത്ത മുളപ്പുറം പാറമടയും, 19 ലക്ഷം മെട്രിക് ടൺ 13 വർഷത്തേയ്ക്ക് 95 മീറ്റർ ആഴത്തിൽ ഖനനം നടത്തുന്നതിന് അനുമതിയുടെ അന്തിമഘട്ടത്തിൽ നിൽക്കുന്ന ചേറാടി പാറമടയും തുറന്നു കഴിഞ്ഞാൽ കരിമണ്ണൂരിൽ നിന്ന് ജനം പാലായനം ചെയ്യേണ്ടിവരുമെന്നും സമിതി ചൂണ്ടികാണിക്കുന്നു.

ക്വാറി മാഫിയ എതിർ നിൽക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും അനുമതി പത്രങ്ങളെ കാറ്റിൽ പറത്തി ബഞ്ച്മാർക്ക് വിട്ട് ഖനനം ചെയ്യുന്നതും നിത്യസംഭവമാണ്. അന്തരീക്ഷ മലിനീകരണവും, പുഴ, തോട്, കുടിവെള്ള ശ്രോതസ്സുകളുടെ മലിനീകരണവും വഴി ആളുകളെ രോഗാതുരമാക്കുന്ന ഭീമൻ ക്വാറികൾക്കെതിരെ സന്ധിയില്ലാ സമരം ക്വാറി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തും. നിയമ വ്യവസ്ഥയിൽ വിശ്വസിക്കുന്നതായും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെട്ടതായും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

വൈകുന്നേരം 3.30ന് കരിമണ്ണൂരിൽ നടത്തുന്ന പ്രതിഷേധ സദസ്സ് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. ഇ.പി. അനിൽ മുഖ്യപ്രഭാഷണവും നടത്തും. വാർത്താ സമ്മേളനത്തിൽ ജിജി അപ്രേം, ബെന്നി മാത്യു, പി.ഒ. കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version