ഓഹരിക്കമ്പോളത്തിൽ തകർന്നടിഞ്ഞ് അദാനി ഗ്രൂപ്പ്. രണ്ടു ദിനംകൊണ്ട് 4.17 ലക്ഷം കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ലോകസമ്പന്നരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തേക്കു മാറി. ഇതോടെ ഇന്ത്യൻ ഓഹരിവിപണിയും കൂപ്പുകുത്തി. സെൻസെക്‌സിന് 874 പോയിന്റും നിഫ്റ്റിക്ക് 288 പോയിന്റും നഷ്ടമായി. അദാനിക്കെതിരായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പരിശോധന നടത്തുമെന്ന് അറിയിപ്പുണ്ട്്്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് രണ്ട് ദിവസം കൊണ്ട് അദാനി ഓഹരികൾക്കുണ്ടായത് വൻ നഷ്ടം. ബുധനാഴ്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റി്‌പ്പോർട്ട്.. വെള്ളിയാഴ്ചയും നിക്ഷേപകർ ഓഹരി വിറ്റഴിക്കൽ തുടർന്നതോടെ അംബുജ സിമെന്റ് (17.12 ശതമാനം)
എസി.സി (4.99 ശതമാനം) അദാനി പോർട്‌സ് (16.47 ശതമാനം) ,അദാനി ടോട്ടൽ ഗ്യാസ് (20 ശതമാനം) അദാനി എന്റർപ്രൈസസ് (16.83 ശതമാനം) എന്നിങ്ങനെ നഷ്ടം രേഖപ്പെടുത്തി. ഒപ്പം അദാനി പവർ, അദാനി വിൽമർ എന്നിവ അഞ്ച് ശതമാനം, പുതിയതായി നിയന്ത്രണമേറ്റെടുത്ത എൻഡിടിവി 4.99 ശതമാനം എന്നിങ്ങനെയാണ് നഷ്ടം.
വെള്ളിയാഴ്ച ലോകത്തെ ഏറ്റവും ആസ്തിയുള്ള സമ്പന്നരുടെ പട്ടികയിൽ അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പോയി. ഫോബ്സ് റിയൽ ടൈം ബില്യണയർ പട്ടികയനുസരിച്ച് വെള്ളിയാഴ്ച് അദാനിയുടെ ആസ്തിയിൽ 22.5 മുതൽ 96.8 ബില്യൺ ഡോളർ വരെ കുറവുണ്ടായി.
ഇരുപതിനായിരം കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അദാനിയുടെ ഫോളോ ഓൺ പബ്ലിക് ഇഷ്യുവിനോട് നിക്ഷേപകർക്കുള്ള താൽപര്യവും ഇതോടെ കുറഞ്ഞു.