Home LOCAL NEWS KOLLAM അദാനി -അംബാനി തുടങ്ങിയ കോർപ്പറേറ്റുകളുടെ സർക്കാരാണെന്ന് ബജറ്റ് പ്രഖ്യാപനത്തിലൂടെ തെളിഞ്ഞിരിക്കുകയാണ് – ബോബൻ ജി. നാഥ്

അദാനി -അംബാനി തുടങ്ങിയ കോർപ്പറേറ്റുകളുടെ സർക്കാരാണെന്ന് ബജറ്റ് പ്രഖ്യാപനത്തിലൂടെ തെളിഞ്ഞിരിക്കുകയാണ് – ബോബൻ ജി. നാഥ്

0

അദാനി -അംബാനി തുടങ്ങിയ കോർപ്പറേറ്റുകളുടെ സർക്കാരാണെന്ന് ബജറ്റ് പ്രഖ്യാപനത്തിലൂടെ തെളിഞ്ഞിരിക്കുകയാണ് – ബോബൻ ജി. നാഥ്

കരുനാഗപ്പള്ളി -അസംഘടിത മേഖലയിലെ തൊഴിലാളികളെ അവഗണിക്കുകയും കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു ബജറ്റ് ആണ് കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചതെന്ന് അൺഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് സംസ്ഥാന ഓഗനൈസിംഗ് ജനറൽ സെക്രട്ടറി ബോബൻ ജി.നാഥ് പ്രസ്താവിച്ചുകേരളത്തെയും തൊഴിലാളികളെയും അവഗണിച്ചതിൽ പ്രതിഷേധിച്ച് അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രബജറ്റ് കരുനാഗപ്പള്ളിയിൽ എസ് ബി ഐ യുടെ മുന്നിൽ കത്തിച്ച് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംഘടിത മേഖലയിലെ തൊഴിലാളികൾ ഏറ്റവും കൂടുതൽ പണിയെടുക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വെട്ടിക്കുറച്ചിരിക്കുകയാണ്. ഇതുമൂലം ഒരു തൊഴിലാളിക്ക് 100 ദിവസം തൊഴിൽ ലഭിക്കുമെന്നുള്ള സാഹചര്യം ഇനി ഉണ്ടാകില്ല. പെട്രോൾ, ഡീസൽ വില നിയന്ത്രിക്കുവാനോ നികുതി ഇളവ് വരുത്തുവാനോ ശ്രമിക്കാത്തതു മൂലം മാർക്കറ്റുകളിൽ സാധനങ്ങൾക്ക് വൻ വിലക്കുടുതൽ സംഭവിക്കുകയും പാവപ്പെട്ടവർ പട്ടിണിയിലകപ്പെടുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്.
ഗാർഹിക തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ,
കടകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികൾ അടക്കം അസംഘടിത മേഖലയിൽ പണിയെടുക്കുന്നവർക്ക് യാതൊരുവിധ പരിഗണനയും ഈ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലായെന്ന് ബോബൻ ജി നാഥ് പറഞ്ഞു.ജില്ലാ പ്രസിഡൻറ് ബാബുജി പട്ടത്താനം അധ്യക്ഷത വഹിച്ചു.ശിവശങ്കര ഗുരുക്കൾ, ബി മോഹൻദാസ്, പെരുമാനൂർ രാധാകൃഷ്ണൻ, പ്രഭാകരൻ പിള്ള, ചൂളൂർ ഷാനി, പി സോമരാജൻ, മോളി എസ്, അമ്പിളി ശ്രീകുമാർ, ഡോളി എസ്, ദിലീപ് കോമളത്ത്, സുകുമാരൻ, അനില ബോബൻ, പൊൻമന നിശാന്ത്, വത്സല എന്നിവർ സംസാരിച്ചു

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version