രാഹുൽ ഗാന്ധി അടക്കം പ്രധാനമായും ഉന്നയിച്ചതാണ് അദാനിയുടെ ഷെൽകമ്പനിയിൽ 20,000 കോടിയുടെ നിക്ഷേപത്തിലെ ദുരൂഹത. ഇപ്പോൾ സെബിയും പറയുന്ന ആ തതുക ആരുടേതാണെന്ന് അറിയില്ലെന്ന്.എഫ്പിഒ വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷക്കാണ് സെബി മറുപടി നൽകിയത്.
അദാനിയുടെ കമ്പനിയിൽ 20000 കോടി രൂപയുടെ നിക്ഷേപം നടത്തിയവരുടെ പേരും തുകയും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടും അദാനി ഗ്രൂപ്പ് എന്ത് കൊണ്ട് എഫ്പിഒ അവസാനിപ്പിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ചാണ് അപേക്ഷകൾ നൽകി. ഇത്തരം വിവരങ്ങൾ ശേഖരിക്കാറില്ലെന്ന് കാണിച്ച് അപേക്ഷ തള്ളുകയായിരുന്നു.