Home LOCAL NEWS ERNAKULAM അഡ്വ. സെബി ജോസ് കിടങ്ങൂരിനെതിരെയുള്ള കോഴക്കേസിൽ എഫ്‌ഐആർ തിരുത്താൻ അപേക്ഷ

അഡ്വ. സെബി ജോസ് കിടങ്ങൂരിനെതിരെയുള്ള കോഴക്കേസിൽ എഫ്‌ഐആർ തിരുത്താൻ അപേക്ഷ

0

മൂവാറ്റുപുഴ : അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴക്കേസിൽ എഫ്.ഐ.ആർ തിരുത്താൻ അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി . ‘ജഡ്ജിമാർക്ക് കൈക്കൂലി കൊടുക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ’ എന്ന വാചകം പുതിയതായി കൂട്ടിച്ചേർക്കാനാണ് അപേക്ഷ. ‘ചതിചെയ്ത് ലാഭം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ’ എന്നാണ് നിലവിൽ എഫ്‌ഐആർ. അഴിമതി നിരോധന നിയത്തിലെ വകുപ്പുകൾകൂടി ഇനി ചുമത്താനാകും.

നിയമതടസം ഒഴിവാക്കാൻ വേണ്ടിയാണ് എഫ്.ഐ.ആർ തിരുത്താൻ അപേക്ഷ നൽകിയത്. ഇതോടെ നിയമപരമായി ജഡ്ജിമാരും അന്വേഷണപരിധിയിൽ ഉൾപ്പെടും.അനുകൂല വിധി വാങ്ങി നൽകാമെന്ന് കക്ഷികളെ ധരിപ്പിച്ച് ജഡ്ജിമാർക്ക് ഉൾപ്പെടെ കൊടുക്കാനെന്നു കാണിച്ച് ലക്ഷങ്ങൾ കക്ഷികളോട് വാങ്ങിയെന്നതാണ് കേസ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version