കോടിക്കുളം: അഞ്ചക്കുളം മഹാദേവീക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ജനുവരി 8 മുതൽ 15 വരെയാണ് ഉത്സവം നടക്കുക. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തേവണംകോട്ട് ഇല്ലം നാരായണൻ പരമേശ്വരൻ നമ്പൂതിരിയും ക്ഷേത്രാചാര്യൻ ചേർത്തല
സുമിത്ത് തന്ത്രികളും കാർമിത്വം വഹിക്കും.
ബുധനാഴ്ച രാത്രി ഏഴരയോടെ നടന്ന കൊടിയേറ്റിന് ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രികൾ കാർമികത്വം വഹിച്ചു. തുടർന്ന് കൊടിയേറ്റ് സദ്യ നടന്നു. 9,10, 11 തീയതികളിൽ പതിവ് ക്ഷേത്രപൂജകൾ. 12-ന് രാവിലെ 11-ന് ക്ഷേത്രപൊങ്കാല, വൈകീട്ട് ഏഴിന് അഞ്ചക്കുളത്തമ്മ പുരസ്കാരസമർപ്പണം(ഡോ.സുരേഷ് എച്ച്.അഡ്വാനി) . 18-ന് രാവിലെ എട്ടിന് അംശം അർപ്പിക്കൽ, 11.30-ന് സർപ്പപൂജ.
14-ന് രാവിലെ 11-ന് ഉത്സവബലി ദർശനം, വൈകീട്ട് അഞ്ചിന് ചാലക്കമുക്കിൽ നിന്ന് താലപ്പൊലിഘോഷയാ
ത്ര, എട്ടിന് കുട്ടികളുടെ കലാപരിപാടികൾ, 10-ന് പള്ളിവേട്ട.
15-ന് രാവിലെ എട്ടിന് ലളിതാസഹസ്രനാമാർച്ചന, വൈകീട്ട്നാലിന് ആറാട്ട് പുറപ്പാട്, 8.30-ന് ആറാട്ട് സദ്യ, 9.30-ന് കരിമരുന്ന് കലാപ്രകടനം.