Home LOCAL NEWS അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനവും കർഷക സംഗമവും

അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പ്രവർത്തനോദ്ഘാടനവും കർഷക സംഗമവും

കോതമംഗലം :മികച്ച കാർഷി വിളകളുടെ വിത്തുകളും തൈകളും ലഭ്യമാക്കുകയും ശാസ്തീയ പരിപാലന രീതിയും വിപണന സാധ്യതകളും കർഷകർക്ക് എത്തിക്കാനൊരുങ്ങി കോതമംഗലം അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി. കർഷകർക്ക് മികച്ചതും നൂതനവുമായ നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനായി കേരളത്തിലെ മുൻ നിര നേഴ്‌സറികളുടെ വിവിധ ഇനം തൈകളുടെ പ്രദർശനവും ബുക്കിഗും കർഷകർക്കായി സെമിനാറുകളു ക്ലാസുകളും സംഘടിക്കുന്നു. ഇതിന്റെ ഭാഗമായി കോതമംഗലം അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കർഷക സംഗമവും ശനിയാഴ്ച രാവിലെ 10 ന് കോതമംഗലം ഹോളിഡേ ക്ലബ്ബിൽ ആന്റണി ജോൺ എം എൽ എ നിർവ്വഹിക്കും. ഉന്നത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ മികച്ച കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കൃഷി പരിപാലനം, വിപണനം എന്നിവയെകുറിച്ച്കാർഷിക രംഗത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ ഓരോ മാസവും രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് പരിശീലനവും നൽകും . വാണിജ്യ അടിസ്ഥാനത്തിൽ വിപണന സാധ്യതയുള്ള അതി നൂതന ഫലവൃക്ഷ ഇനങ്ങൾ വിത്തുകൾ എന്നിവ കർഷകർക്ക്
പരിചയപെടുത്തു വാനുംഅഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി സൗകര്യം ഒരുക്കുന്നുണ്ട്. ജില്ലയിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ കോതമംഗലത്തെ കർഷകർക്ക് ആവശ്യമായ നിരവധി പദ്ധതികളുംകോതമംഗലം അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റി നടപ്പാക്കി വരികയാണന്നും പദ്ധതി കർഷകർ ഉപയോഗപെടുത്തണ
മെന്നും പ്രസിഡന്റ് ജോസ് കുട്ടി സേവ്യർ , സെക്രട്ടറി ഷാജൻ പീച്ചാട്ട്, വൈ.പ്രസിഡന്റ് സോണി തകിടിയിൽ
എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version