തൊടുപുഴ: തൊടുപുഴ ഓത്താര്‍ട്സ് സ്പോര്‍ടിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രഥമ അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു.തൊടുപുഴ ബോയ്സ് ഹൈസ്‌കൂളിലെ ഫ്ലഡ്ലൈറ്റ് ഗ്യാലറി സ്റ്റേഡിയത്തില്‍ നടത്തിയ മത്സരത്തില്‍ ഐ.എം. വിജയന്‍ നയിച്ച ടീമും എന്‍.പി. പ്രദീപ് നയിച്ച ടീമും തമ്മില്‍ ഏറ്റുമുട്ടി.
മത്സരം കാണാന്‍ നിരവധിയാളുകളാണ് സ്റ്റേഡിയത്തില്‍ എത്തിയത്.കഴിഞ്ഞ മാസം 22 മുതല്‍ തൊടുപുഴ ബോയ്സ് ഹൈസ്‌കൂള്‍ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടന്നു വന്നത്.
15 ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ 18 ടീമുകള്‍ ഏറ്റുമുട്ടുന്നത്.സന്തോഷ് ട്രോഫി, പ്രൊഫഷണല്‍ ലീഗ് താരങ്ങള്‍ നൈജീരിയ ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും വിവിധ ടീമുകളിലായി അണിനിരക്കും. വിജയികള്‍ക്ക് പന്തയ്ക്കല്‍ പി ജെ മാത്യു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് സമ്മാനം.
രണ്ടാം സ്ഥാനക്കാര്‍ക്ക് വള്ളവശ്ശേരിയില്‍ ഡോ രാമകൃഷ്ണ പിള്ള മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് അവാര്‍ഡുമാണ് സമ്മാനിക്കുന്നത്. ടൂര്‍ണമെന്റിലെ മികച്ച താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡും വിതരണം ചെയ്യും