മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് ഇ.ഡി. കേസിലും ജാമ്യം. അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
ഇതോടെ സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകും. ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലേക്കു പോകുന്നതിനിടെ രണ്ടുവർഷം മുമ്പാണ് സി്ദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. ഡൽഹി പത്രപപ്രവർത്തക അസോസിയേഷനും കാപ്പന്റെ കുടുംബവും ജാമ്യം ലഭിക്കുന്നതിനായി നീണ്ട നിയമയുദ്ധത്തിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി. ചാർജ് ചെയ്ത കേസിൽ ജാമ്യം ലഭിക്കാതെയായതോടെ ജയിലിൽതന്നെയായിരുന്നു.
നേരത്തെ രണ്ടു വർഷം ജയിലിൽ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഉപാധികളോടെ ജാമ്യം നൽകിയത്. 45,000 രൂപ അക്കൗണ്ടിൽ വന്നതുമായി ബന്ധപ്പെട്ടാണ് ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.
ഹാഥറസിലേക്ക് സിദ്ദീഖ് സഞ്ചരിച്ച കാർ ഡ്രൈവർ മുഹമ്മദ് ആലവും ഇതോ കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ജയിലിൽ ആണ്.