Home LOCAL NEWS വൈദ്യുതി ബോർഡ് ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണം : ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ

വൈദ്യുതി ബോർഡ് ജീവനക്കാരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണം : ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ

മുവാറ്റുപുഴ: രാജ്യത്ത് ഉയർന്ന ആയുർ ദൈർഘ്യം നിലനിൽക്കുന്ന കേരളത്തിലെ ജീവനക്കാരുടെ പെൻഷൻ പ്രായം അറുപത് വയസ്സായി ഉയർത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) മുവാറ്റുപുഴ ഡിവിഷൻ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വരുന്ന അഞ്ച് വർഷത്തിനകം വൈദ്യുതി ബോർഡിൽ നിന്ന് 8381 ജീവനക്കാർ വിരമിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 1958 ൽ പാസ്സാക്കിയ കേരള ഇൻഡസ്ട്രിയൽ എംപ്ലോയീമെന്റ് സ്റ്റാൻഡിംഗ് ഓർഡേഴ്‌സും റൂൾസും പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 58 വയസ്സാണ്. 2013 മുതൽ കമ്പനിയായി പ്രവർത്തിക്കുന്ന ബോർഡിലെ ജീവനക്കാരുടെ ഉയർത്താത്തത് കടുത്ത തൊഴിലാളി വഞ്ചനയാണെന്ന് വർക്കേഴ്‌സ് ഫെഡറേഷൻ ആരോപിച്ചു. ഇതര സംസ്ഥാന വൈദ്യുതി സ്ഥാപനങ്ങളായ കർണാടക തമിഴ്‌നാട് ആന്ധ്ര തുടങ്ങിയ ഇടങ്ങളിൽ 60 ഉം രാജസ്ഥാനിൽ 62 ഉം പെൻഷൻ പ്രായം. 2013 ന് ശേഷം ബോർഡിൽ വന്ന ജീവനക്കാർ ഇപ്പോൾ തന്നെ 60 വയസ്സിലാണ് റിട്ടയർ ചെയ്യുന്നത്. ബോർഡിലെ മുഴുവൻ ജീവനക്കാരുടേയും പെൻഷൻ പ്രായം 60 വയസ്സായി നിജപ്പെടുത്തണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു.

ഡിവിഷൻ പ്രസിഡന്റ് കലമോൾ പി.എം ന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ജേക്കബ് ലാസർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സി. മണി. , ജില്ലാ പ്രസിഡന്റ് റോയ് പോൾ, സെക്രട്ടറി സ്റ്റാലിൻ. പി .എസ് , ജിനേഷ് കുമാർ .പി.എൻ, എൻ.എൻ. സുരേഷ് എന്നിവർ സംസാരിച്ചു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഇലക്ട്രിസിറ്റി വർക്കർ സ്ഥാനക്കയറ്റം ഉടൻ നൽകുക, ആശ്രീത നിയമനം ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version