ആലപ്പുഴ : കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ എ ഷാനവാസിന് അനുകൂലമായി റിപ്പോര്‍ട്ട് ഇല്ലെന്ന് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. ഷാനവാസിനെതിരായ പരാതികളില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. നിലവില്‍ നടത്തിയത് പ്രാഥമിക വിവര ശേഖരണം. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കി.
ലഹരി കടത്ത് കേസിലെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ വ്യക്തമാക്കിയത്. പക്ഷെ, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തുവന്നതിന്മേലാണ് നിലവില്‍ ഡിവൈഎസ്പി സാബുവിനോട് എസ്പി വിശദീകരണം ചോദിച്ചിരിക്കുന്നത്.